ഓള് കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്
1531315
Sunday, March 9, 2025 6:23 AM IST
കോട്ടയം: ഓള് കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷന് ജില്ലാ വനിതാ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ വനിതാ ദിനം ആചരിച്ചു. കേരള ബാങ്ക് ജനറല്‍ മാനേജരും കോട്ടയം റീജിയണല്‍ മേധാവിയുമായ ലതാ പിള്ള ഉദ്ഘാടനം ചെയ്തു.
എകെബിഇഎഫ് ജില്ലാ വനിതാ കൗണ്‍സില്‍ ചെയര്‍പേഴ്സണ്‍ കെ.എം. മഞ്ജു അധ്യക്ഷത വഹിച്ചു. ഫിറ്റ്നസ് ട്രെയിനറും, നാച്വുറല്‍ മിസ് കേരള വുമണ്‍ ഫിസിക്കും, കിക്ക് ബോക്സിംഗ് സംസ്ഥാന ചാമ്പ്യനുമായ ഐറിന് റോസ് ചാര്‍ലി ഫിറ്റ്നസ് പ്രഭാഷണം നടത്തി.
എകെബിഇഎഫ് ജില്ലാ സെക്രട്ടറി ഹരി ശങ്കര്‍, വനിതാ കൗണ്‍സില്‍ ഭാരവാഹികളായ മീര നായര്‍, എം.എസ്. ജ്യോതി, എസ്.വി. അഞ്ജലി എന്നിവര്‍ പ്രസംഗിച്ചു.