പൊ​ൻ​കു​ന്നം: ചി​റ​ക്ക​ട​വ് പ​ഞ്ചാ​യ​ത്തി​ന്‍റെ വ​നി​താ​ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ​ഞ്ചാ​യ​ത്തി​ലെ വ​നി​ത​ക​ൾ​ക്ക് സി​നി​മ കാ​ണാ​ൻ അ​വ​സ​ര​മൊ​രു​ക്കി പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ. പ​ഞ്ചാ​യ​ത്തി​ലെ ഐ​സി​ഡി​എ​സ്, കു​ടും​ബ​ശ്രീ മു​ഖേ​ന​യാ​ണ് വ​നി​ത​ക​ൾ​ക്കാ​യി ഇ​ത്ത​ര​മൊ​രു പ​രി​പാ​ടി സം​ഘ​ടി​പ്പിച്ച​ത്.

50 പേ​ര​ട​ങ്ങു​ന്ന വ​നി​താ​സം​ഘ​മാ​ണ് തീ​യേ​റ്റ​റി​ലെ​ത്തി​യ​ത്. ആ​ദ്യ​മാ​യി തീ​യേ​റ്റ​റി​ൽ എ​ത്തി സി​നി​മ കാ​ണു​ന്ന​വ​ർ ഉ​ൾ​പ്പെ​ടെ ഈ ​കൂ​ട്ട​ത്തി​ലു​ണ്ടാ​യി​രു​ന്നു. ചി​ല​രൊ​ക്കെ​യാ​ക​ട്ടെ ചെ​റു​പ്പ​കാ​ല​ത്തു തിയേ​റ്റ​റി​ൽ പോ​യ​വ​രും ചി​ല​ർ വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം തിയേ​റ്റ​റി​ൽ എ​ത്തി​യ​വ​രും ആ​യി​രു​ന്നു. അതു​കൊ​ണ്ട് ഇ​ത്ത​ര​മൊ​രു അ​നു​ഭ​വം വ​ലി​യ സ​ന്തോ​ഷം ന​ൽ​കി​യ​താ​യും ഇ​വ​ർ പ​റ​യു​ന്നു. പൊ​ൻ​കു​ന്നം ഫോ​ക്ക​സ് സി​നി​മാ​സു​മാ​യി സ​ഹ​ക​രി​ച്ചാ​യി​രു​ന്നു പ​ഞ്ചാ​യ​ത്ത് ഇ​വ​ർ​ക്കു​ള്ള സൗ​ജ​ന്യ പ്ര​ദ​ർ​ശ​നം ഒ​രു​ക്കി​യ​ത്.

തിയ​റ്റ​റു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള പൊ​തു​ഇ​ട​ങ്ങ​ൾ സ്ത്രീ​ക​ൾ​ക്കു​കൂ​ടി ഉ​ള്ള​താ​ണെ​ന്ന് ബോ​ധ്യ​പ്പെ​ടു​ത്തു​ക​യാ​ണ് ഈ ​പ​രി​പാ​ടി​കൊ​ണ്ട് ല​ക്ഷ്യ​മി​ട്ടതെന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​ആ​ർ. ശ്രീ​കു​മാ​ർ പ​റ​ഞ്ഞു. പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ലീ​ന കൃ​ഷ്ണ​കു​മാ​ർ, അ​മ്പി​ളി ശി​വ​ദാ​സ്, സി​ഡി​പി​ഒ ബി​ന്ദു അശോ​ക്, ഐ​സി​ഡി​എ​സ് സൂ​പ്പ​ർ​വൈ​സ​ർ കെ.​എ​സ്. അ​ശ്വ​തി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.