അന്താരാഷ്ട്ര വനിതാദിനാഘോഷം നടത്തി
1531145
Sunday, March 9, 2025 2:41 AM IST
കോട്ടയം: ജില്ലാ വനിതാ ശിശു വികസന വകുപ്പിന്റെ നേതൃത്വത്തിൽ രാജ്യാന്തര വനിതാദിനാഘോഷം സെന്റ് ജോസഫ് കോൺവെന്റ് ഗേൾസ് ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. ജില്ലാ പോലീസ് ചീഫ് ഷാഹുൽ ഹമീദ് ഉദ്ഘാടനം ചെയ്തു.
ജില്ലാ പഞ്ചായത്തംഗം നിർമല ജിമ്മി അധ്യക്ഷത വഹിച്ചു. കോട്ടയം നഗരസഭാധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ, നഗരസഭാംഗം സിൻസി പാറേൽ, ജില്ലാ വനിതാ ശിശുവികസന ഓഫീസർമാരായ ടിജു റെയ്ച്ചൽ തോമസ്, ജി. സ്വപ്നമോൾ, സെന്റ് ജോസഫ് കോൺവെന്റ് ഗേൾസ് ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് സുമിനമോൾ കെ. ജോൺ എന്നിവർ പ്രസംഗിച്ചു.
വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച വനിതകളായ രശ്മി, മാതംഗി സത്യമൂർത്തി, ഡോ. യു. ഷംല, ലിസി വർഗീസ് എന്നിവരെ ചടങ്ങിൽ ആദരിച്ചു. ജില്ലാ നർക്കോട്ടിക് സെല്ലിന്റെ നേതൃത്വത്തിൽ സ്വയം പ്രതിരോധ പരിശീലനവും നടത്തി. ജില്ലാ വനിതാ സംരക്ഷണ ഓഫീസർ വി.എസ്. ലൈജു, ഡോ. കെ.എസ്. നന്ദനമോൾ എന്നിവർ ക്ലാസ് നയിച്ചു.