പെൺസുരക്ഷയുമായി അകലക്കുന്നം പഞ്ചായത്ത്
1531313
Sunday, March 9, 2025 6:14 AM IST
അകലക്കുന്നം: പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പെൺകുട്ടികൾക്കായി പെൺ സുരക്ഷാ പദ്ധതി നടപ്പാക്കുന്നു. പഞ്ചായത്തിലെ സ്കൂളുകളിലെ പെൺകുട്ടികളെയാണ് പ്രധാനമായും പദ്ധതിയുടെ കീഴിൽ കൊണ്ടുവരുന്നത്.
പദ്ധതിയുടെ ഉദ്ഘാടനം വനിതാദിനത്തിൽ വൈസ് പ്രസിഡന്റ് മാത്തുക്കുട്ടി ഞായർകുളം നിർവഹിച്ചു. ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജാൻസി ബാബു അധ്യക്ഷത വഹിച്ചു.
ജനപ്രതിനിധികളായ ബെന്നി വടക്കേടം, ടെസി രാജു, സീമ പ്രകാശ്, ജീന ജോയ്, ഗവൺമെന്റ് സ്കൂൾ ഹെഡ്മാസ്റ്റർ കെ.ജി. ഗിരിജ, ഇൻസ്ട്രക്ടർമാരായ അനൂപ് കെ. ജോൺ, കുമാരി അപർണ എന്നിവർ പ്രസംഗിച്ചു.