ശതാബ്ദി ആഘോഷം
1531324
Sunday, March 9, 2025 6:23 AM IST
കോട്ടയം: മഹാത്മാഗാന്ധിയുടെ ഇണ്ടംതുരുത്തിമന സന്ദര്‍ശനത്തിന്റെ ശതാബ്ദി ആഘോഷം കമ്യൂണിസ്റ്റ് തൊഴിലാളി പ്രസ്ഥാനത്തിന്റെയും യൂണിയന്റെയും ആഭിമുഖ്യത്തില്‍ നടത്തും. എഐടിയുസി വൈക്കം ചെത്തുതൊഴിലാളി യൂണിയന് ഓഫീസില്‍ 10ന് രാവിലെ 10.30നു നടക്കുന്ന ആഘോഷം സിപിഐ സെക്രട്ടറി ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്യും. യൂണിയന് പ്രസിഡന്റ് വി.ബി. ബിനു അധ്യക്ഷതവഹിക്കും.
എഐസിസി വര്‍ക്കിംഗ് കമ്മിറ്റിയംഗം രമേശ് ചെന്നിത്തല വിശിഷ്ടാതിഥിയായിരിക്കും. മന്ത്രി വി.എന്‍. വാസവന് മുഖ്യപ്രഭാഷണം നടത്തും. ആലങ്കോട് ലീലാകൃഷ്ണന്, ജനറല്‍ സെക്രട്ടറി ടി.എന്‍. രമേശന്, സി.കെ. ആശ എംഎല്‍എ എന്നിവര്‍ പ്രഭാഷണം നടത്തും. ആര്. സുശീലന്, ജോണ്‍ വി. ജോസഫ്, കെ. അജിത്ത്,
കെ.കെ. രാമഭദ്രന്, എം.ഡി. ബാബുരാജ്, പി.ജി. ത്രിഗുണസെന്, സാബു പി. മണലൊടി, കെ.ഡി. വിശ്വനാഥന്, ഡി. രണ്ജിത്ത്കുമാര്, പി.ആര്. ശശി, പി.എസ്. പുഷ്കരന്, ബി. രാജേന്ദ്രന്, കെ.എ. രവീന്ദ്രന് എന്നിവര്‍ പ്രസംഗിക്കും.