വനിതാദിനം ആചരിച്ച് എസ്എംവൈഎം പാലാ രൂപത
1531131
Sunday, March 9, 2025 2:30 AM IST
പാലാ: എസ്എംവൈഎം പാലാ രൂപത വനിതാദിനം ആഘോഷിച്ചു. രാമപുരം ഫൊറോനയുടെ നേതൃത്വത്തിൽ നടന്ന ഒറേലിയ എന്ന പരിപാടിയിൽ പിന്നണി ഗായിക എലിസബത്ത് എസ്. മാത്യു മുഖ്യാതിഥിയായി.
എസ്എംവൈഎം രൂപത ജോയിന്റ് ഡയറക്ടർ സിസ്റ്റർ നവീന സിഎംസി, അനിമേറ്റർമാരായ സിസ്റ്റർ നിർമൽ തെരേസ് എസ്എംസി, സിസ്റ്റർ ബ്ലസി ഡിഎസ്ടി എന്നിവർ ചേർന്ന് ദിനാചരണം ഉദ്ഘാടനം ചെയ്തു. രൂപത ഡയറക്ടർ ഫാ. മാണി കൊഴുപ്പൻകുറ്റി, പ്രസിഡന്റ് അൻവിൻ സോണി, വൈസ് പ്രസിഡന്റ് ബിൻനാ സിബി, രാമപുരം ഫൊറോന യൂണിറ്റ് ഡയറക്ടർ ഫാ. ജോൺ മണാങ്കൽ, പ്രസിഡന്റുമാരായ ഡെലിക്സ്, ഹെലെൻ, ജെഫിൻ തുടങ്ങിയവർ പ്രസംഗിച്ചു.