കുടുംബങ്ങള്‍ പ്രാര്‍ഥനയുടെ ശക്തിയില്‍ വളരണം: മാര്‍ തോമസ് തറയില്‍
1531152
Sunday, March 9, 2025 2:41 AM IST
ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപതയുടെ നേതൃത്വത്തില്‍ സെന്റ് മേരീസ് മെത്രാപ്പോലീത്തന്‍പള്ളി മൈതാനത്തു നടന്നുവന്ന 26-ാമത് ബൈബിള്‍ കണ്വന്ഷന് സമാപിച്ചു. ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ വിശുദ്ധകുര്‍ബാന അര്‍പ്പിച്ച് സമാപന സന്ദേശം നല്കി.
ദൈവവുമായുള്ള ആത്മബന്ധത്തില്‍ കുടുംബങ്ങള്‍ നവീകരിക്കപ്പെടണമെന്ന് ആര്‍ച്ച്ബിഷപ് ഉദ്ബോധിപ്പിച്ചു. പ്രാര്‍ഥനയുടെ ശക്തിയില്‍ ശാന്തതയും സമാധാനവും നേടണമെന്നും പ്രാര്‍ഥനയുടെ കുറവുകൊണ്ടാണ് പ്രത്യാശ നഷ്ടപ്പെടുന്നതെന്നും മാര്‍ തോമസ് തറയില്‍ കൂട്ടിച്ചേര്‍ത്തു.
കോട്ടയം, അതിരമ്പുഴ, കുടമാളൂര്‍, തുരുത്തി ഫൊറോനകളിലെ വൈദികര്‍ സഹകാര്‍മികത്വം വഹിച്ചു. ഫാ. ഡാനിയേല്‍ പൂവണ്ണത്തില്‍ കണ്‍വന്‍ഷനും ആരാധനയും നയിച്ചു. വികാരി ജനറാള്‍ മോണ്‍ . ആന്റണി എത്തയ്ക്കാട്ട്, ബൈബിള്‍ അപ്പൊസ്തലേറ്റ് ഡയറക്ടര്‍ ഫാ. ജോര്‍ജ് മാന്തുരുത്തിയിൽ, കത്തീഡ്രല്‍ വികാരി ഫാ. ജോസഫ് വാണിയപ്പുരയ്ക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.
ഫാ. ആന്റണി അറയ്ക്കത്തറ, ഫാ. ജോസഫ് കുറശേരി, ഫാ. ജേക്കബ് കളീക്കല്‍, സിസ്റ്റര്‍ ചെറുപുഷ്പം, സിസ്റ്റര്‍ മാര്‍ഗരറ്റ്, ഡോ. റൂബിള്‍ രാജ്, ചെറിയാന് നെല്ലുവേലി, സൈബി അക്കര, ബിനോ പാറക്കടവില്‍, ടോമിച്ചന് അയ്യരുകുളങ്ങര, ജോസുകുട്ടി കുട്ടംപേരൂര്‍, ബാബു കളീക്കല്‍, ജോമ കാട്ടടി, ജോബി തൂമ്പുങ്കല്‍, ടോമിച്ചന് ആലഞ്ചേരി, ടോമിച്ചന് കൈതക്കളം, മാര്ട്ടിന് കൂലിപ്പുരയ്ക്കല്‍, ജോര്‍ജ് ജോസഫ്, സി.വി. ജോണ്‍ തുടങ്ങിയവര്‍ നേതൃതം നല്കി.