സംരംഭകരായ അമ്മമാരെ ആദരിച്ച് വിമലാംബിക സ്കൂള്‍ പാമ്പാടി
1531309
Sunday, March 9, 2025 6:14 AM IST
കോട്ടയം: പാമ്പാടി വിമലാംബിക സ്കൂളില്‍ നടന്ന വനിതാ ദിനാഘോഷം പാമ്പാടി എസ്ഐ ശാന്തി കെ. ബാബു ഉദ്ഘാടനം ചെയ്തു. സിസ്റ്റര്‍ ബിന്ദു അധ്യക്ഷത വഹിച്ചു.
പാമ്പാടി പഞ്ചായത്ത് പ്രസിഡന്റ് ഡാലി റോയ്, വാര്‍ഡംഗം ഷേര്‍ലി തര്യന്, ജെ. ലിറ്റില്‍ ഫ്ളവര്‍, പിടിഎ വൈസ് പ്രസിഡന്റ് ആശാ കിരണ്‍ എന്നിവര്‍ പ്രസംഗിച്ചു.
സംരംഭകര്‍ക്കുള്ള സെമിനാര്‍ അസിസ്റ്റന്റ് ഡിസ്ട്രിക്റ്റ് ഇന്‍ഡസ്ട്രീസ് ഓഫീസര്‍ ലോറന്‍സ് മാത്യു നയിച്ചു. വനിതാ സംരംഭകരായ വിമലാംബിക സ്കൂളിലെ കുട്ടികളുടെ അമ്മമാരായ മുപ്പത്തിയൊന്നുപേരെ ആദരിച്ചു. ഡോ. പ്രദീപ് വാഴത്തറമലയില്‍, ക്രിസ്റ്റി തോമസ് എന്നിവര്‍ പ്രസംഗിച്ചു.