പാമ്പുകടിയേറ്റ് ചികിത്സയിലിരിക്കേ യുവതി മരിച്ചു
1531144
Sunday, March 9, 2025 2:41 AM IST
ചങ്ങനാശേരി: പാമ്പുകടിയേറ്റ് ചികിത്സയിലിരിക്കേ യുവതി മരിച്ചു. വടക്കേക്കര പുതുശേരി അർജുൻ ജോഷിയുടെ ഭാര്യ വീണാ അർജുനാണ് (34) മരിച്ചത്. അഞ്ചിന് വൈകുന്നേരം വടക്കേക്കരയിൽനിന്നും ക്ഷേത്രത്തിലേക്കുള്ള റോഡിലൂടെ നടന്നു പോകുമ്പോഴാണ് വീണയെ പാമ്പ് കടിച്ചത്.
ഉടനെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ ഇന്നലെ പുലർച്ചെ മരണം സംഭവിക്കുകയായിരുന്നു. ളായിക്കാട് ആനിക്കുടി കുടുംബാംഗമാണ് വീണ. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: നിരഞ്ജൻ, നീരവ്.