തിരുഹൃദയ കോളജ് ഓഫ് നഴ്സിംഗ്
1531308
Sunday, March 9, 2025 6:14 AM IST
കോട്ടയം: തിരുഹൃദയ കോളജ് ഓഫ് നഴ്സിംഗ് വിമന്‍സ് സെല്ലിന്റെയും എസ്എച്ച് മെഡിക്കല്‍ സെന്ററിന്റെയും സ്പെഷല്‍ ഒളിമ്പിക്സ് ഭാരത് കേരളയുടെയും സംയുക്താഭിമുഖ്യത്തില്‍ സ്പെഷല്‍ സ്കൂള്‍ അധ്യാപകര്‍ക്കും അമ്മമാര്‍ക്കും പെണ്‍കുട്ടികള്‍ക്കുമായി തിരുഹൃദയ കോളജ് ഓഫ് നഴ്സിംഗില്‍ പുനര്‍ജനി എന്ന പേരില്‍ വനിതാദിനാചരണം നടത്തി.
ദീപിക കൊച്ചേട്ടൻ ഫാ. റോയി കണ്ണന്‍ചിറ സിഎംഐ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ പ്രഫസര്‍ സിസ്റ്റര്‍ ആലീസ് മണിയങ്ങാട്ട് എസ്എച്ച് അധ്യക്ഷത വഹിച്ചു. എസ്എച്ച് മെഡിക്കല്‍ സെന്റര്‍ ഡയറക്ടര്‍ സിസ്റ്റര്‍ ജീന റോസ് എസ്എച്ച് എന്നിവര്‍ പ്രസംഗിച്ചു. സമ്മേളനത്തില്‍ സ്പെഷല്‍ സ്കൂളില്‍ ദീര്‍ഘകാലം സേവനം ചെയ്ത അധ്യാപകരെയും അനധ്യാപകരെയും ആദരിച്ചു.
ഗൈനക്കോളജി, കാന്‍സര്‍ വിഭാഗത്തിലെ ഡോക്ടേഴ്സിന്റെ നേതൃത്വത്തില്‍ അധ്യാപകര്‍ക്കും അമ്മമാര്‍ക്കും ബോധവത്കരണ ക്ലാസും പരിശോധനകളും കുട്ടികള്‍ക്ക് ദന്ത പരിശോധനയും നടത്തി.