‘ഒരുമിക്കാം മക്കള്‍ക്കായി’ മുദ്രാവാക്യവുമായി കത്തോലിക്കാ കോണ്‍ഗ്രസ് വനിതാ ഫോറം
1531325
Sunday, March 9, 2025 6:30 AM IST
പാലാ: ലഹരിക്കെതിരേ ശക്തമായ നിലപാടുമായി കത്തോലിക്ക കോണ്‍ഗ്രസ് വനിതാ കൗണ്‍സില്‍ പാലാ രൂപത സമിതി. ഈ വര്‍ഷത്തെ വനിതാദിന ആചരണത്തിന്റെ ഭാഗമായി ‘ഒരുമിക്കാം മക്കള്‍ക്കായി’ എന്ന മുദ്രവാക്യത്തോടെ എല്ലാ ഇടവകകളിലും അമ്മമാരുടെ ജാഗ്രതാ സമിതി രൂപീകരിക്കാന്‍ തീരുമാനിച്ചു.
റവ.ഡോ. ജോര്‍ജ് വര്‍ഗീസ് ഞാറക്കുന്നേല്‍, സിസ്റ്റര്‍ മെറീന ഞാറക്കാട്ട് എസ്എബിഎസ്, റെയ്ബി രാജേഷ്, രാജീവ് കൊച്ചുപറമ്പില്‍, ഇമ്മാനുവല്‍ നിധീരി, ഡോ. ആന്‍സി ജോസഫ്, ആന്‍സമ്മ സാബു, ജോസ് വട്ടുകുളം, ജോയി കണിപറമ്പില്‍, മോളി തോമസ്, ഗീത ഫ്രാന്‍സിസ്, സിന്ധു, ലിബി തമ്പി, ബെല്ലാ സിബി, അന്നക്കുട്ടി തുടങ്ങിയവര്‍ പ്രസംഗിച്ചു.