ബിജെപി മാര്‍ച്ച് നടത്തി
1531147
Sunday, March 9, 2025 2:41 AM IST
കോട്ടയം: സെക്രട്ടേറിയറ്റ് നടയില്‍ സമരം ചെയ്യുന്ന ആശാ വര്‍ക്കര്‍മാര്‍ക്കു പിന്തുണ പ്രഖ്യാപിച്ചു കോട്ടയം തിരുനക്കര ഗാന്ധി സ്ക്വയറില്‍ കോട്ടയം വെസ്റ്റ് ജില്ലയുടെ നേതൃത്വത്തില്‍ മാര്‍ച്ച് നടത്തി. മാര്‍ച്ച് ബിജെപി സംസ്ഥാന സെക്രട്ടറി എസ്. സുരേഷ് ഉദ്ഘാടനം ചെയ്തു.
10 വര്‍ഷം മുന്‍പ് ആശാ പ്രവര്‍ത്തകര്‍ക്ക് പ്രതിദിന ശമ്പളം 700 രൂപയാക്കണമെന്ന് ആവശ്യപ്പെട്ട് പാര്‍ലമെന്റ് മാര്‍ച്ച് നടത്തിയ സിഐടിയു സംസ്ഥാന സെക്രട്ടറി എളമരം കരീം ഇപ്പോള്‍ ആശ പ്രവര്‍ത്തകരുടെ സമരത്തെ അപഹസിക്കുന്നതിന് പിന്നില്‍ ഭരണകൂട ഭീകരതയാണെന്ന് സുരേഷ് പറഞ്ഞു. വെസ്റ്റ് ജില്ലാ പ്രസിഡന്റ് ജി. ലിജിന്‍ ലാല്‍ അധ്യക്ഷത വഹിച്ചു.
സംസ്ഥാന സമിതി അംഗങ്ങളായ കെ. ഗുപ്തന്, ബി. വിജയകുമാര്‍, എന്‍.കെ. ശശികുമാര്‍, തോമസ് ജോണ്‍, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ പി.ജി. ബിജുകുമാര്‍, എസ്. രതീഷ്, ന്യൂനപക്ഷ മോര്‍ച്ച ദേശീയ നിര്‍വാഹക സമിതി അംഗം സുമിത് ജോര്‍ജ്, മധ്യമേഖല വൈസ് പ്രസിഡന്റ് ടി.എന്‍. ഹരികുമാര്‍, ജില്ലാ വൈസ് പ്രസിഡന്റുമാര്‍, മണ്ഡലം പ്രസിഡന്റുമാർ തുടങ്ങിയവര്‍ പ്രസംഗിച്ചു.