അര്‍ച്ചന ഫെസ്റ്റ് 2025 സമാപിച്ചു
1531150
Sunday, March 9, 2025 2:41 AM IST
ഏറ്റുമാനൂര്‍: അര്‍ച്ചന വിമെന്‍സ് സെന്ററിന്റെ നേതൃത്വത്തില്‍ ഏറ്റുമാനൂര്‍ വ്യാപാരഭവനില്‍ സംഘടിപ്പിച്ച അര്‍ച്ചന ഫെസ്റ്റ് സമാപിച്ചു. സമാപന സമ്മേളനം മോന്‍സ് ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു.
അര്‍ച്ചന വിമെന്‍സ് സെന്റര്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ആനി ജോസഫ് അധ്യക്ഷത വഹിച്ചു. രാഷ്ട്രദീപിക മാനേജിംഗ് ഡയറക്ടര്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് മുഖ്യപ്രഭാഷണം നടത്തി.
കമ്യൂണിറ്റ് ആക്ഷന്‍ ഗ്രൂപ്പുകളുടെ സംഗമദിനമായി ആചരിച്ച ഫെസ്റ്റിന്റെ സമാപനദിനത്തില്‍ മികച്ച കമ്യൂണിറ്റ് ആക്ഷന്‍ ഗ്രൂപ്പുകളെയും സംരംഭകരെയും കര്‍ഷകരെയും ആദരിച്ചു. ഫെസ്റ്റിനോടനുബന്ധിച്ച് വിവിധങ്ങളായ പ്രദര്‍ശന വിപണന സ്റ്റാളുകളും മത്സരങ്ങളും കലാവിരുന്നുകളും ക്രമീകരിച്ചിരുന്നു.