പൈക കമ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ പ്രവേശന കവാടവും റോഡും ഉദ്ഘാടനം ചെയ്തു
1531141
Sunday, March 9, 2025 2:30 AM IST
പൈക: പാമ്പാടി ബ്ലോക്ക് പഞ്ചായത്തിനു കീഴിലുള്ള പൈക കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലേക്കുള്ള പ്രവേശന കവാടം, ഹെല്‍ത്ത് സെന്ററിനുള്ളിലേക്കുള്ള റോഡ് എന്നിവയുടെ ഉദ്ഘാടനം ജോസ് കെ. മാണി എംപി നിര്‍വഹിച്ചു.
പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബെറ്റി റോയി അധ്യക്ഷത വഹിച്ചു. എലിക്കുളം പഞ്ചായത്ത് പ്രസിഡന്റ് ജിമ്മിച്ചന്‍ ഈറ്റത്തോട്ട് മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രഫ. എം.കെ. രാധാകൃഷ്ണന്, പഞ്ചായത്തംഗം പ്രേമ ബിജു, എലിക്കുളം പഞ്ചായത്ത് വൈസ് പ്രസിഡന്റ് സൂര്യമോള്‍, പഞ്ചായത്തംഗങ്ങളായ സിനി ജോയി, സെല്‍വി വില്‍സണ്‍, കേരള ഖാദി ബോര്‍ഡ് മെംബര്‍ സാജന് തൊടുക, വിവിധ രാഷ്ട്രീയകക്ഷി നേതാക്കൾ തുടങ്ങിയവർ പ്രസംഗിച്ചു.
പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് ഫണ്ടില്‍നിന്നു ലഭിച്ച അഞ്ചു ലക്ഷം രൂപ ഉപയോഗിച്ചാണ് പ്രവേശനകവാടവും റോഡും പൂര്‍ത്തിയാക്കിയത്.