എസ്എംവൈഎം വുമൺസ് സെൽ
1531135
Sunday, March 9, 2025 2:30 AM IST
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി ഫൊറോന എസ്എംവൈഎമ്മിന്റെ നേതൃത്വത്തിൽ വനിതാദിനാത്തോടനുബന്ധിച്ച് എസ്എംവൈഎം വുമൺസ് സെൽ രൂപീകരിച്ചു.
നിഷാ ജോസ് കെ. മാണി വുമൺ സെല്ലിന്റെ ഉദ്ഘാടനം നിർവഹിച്ചു. ഫൊറോന ഡയറക്ടർ ഫാ. ജോസഫ് ആലപ്പാട്ടുകുന്നേൽ, അനിമേറ്റർ സിസ്റ്റർ എമിലിൻ സിഎംസി, പ്രസിഡന്റ് അലന് എസ്. വെള്ളൂർ, വൈസ് പ്രസിഡന്റ് റോഷ്നി ജോർജ്, ഭാരവാഹികളായ അഖില സണ്ണി, ജോയൽ ജോബി, കെ. സാവിയോ എന്നിവർ പങ്കെടുത്തു.