തണ്ണിമത്തന് വിളവെടുപ്പ്
1531125
Sunday, March 9, 2025 2:30 AM IST
മേവട: കലാ ആസ്വാദകസംഘം കള്‍ച്ചറല്‍ ആന്‍ഡ് ചാരിറ്റബിള്‍ സൊസൈറ്റിയുടെയും കൊഴുവനാല്‍ കൃഷിഭവന്റെയും നേതൃത്വത്തില്‍ സംയുക്തമായി നടത്തിയ തണ്ണിമത്തന് കൃഷിയുടെ വിളവെടുപ്പ് നടന്നു. മേവട ആയില്യക്കുന്ന് സിബി ജോസ് പാറക്കുളങ്ങരയുടെ കൃഷിയിടത്തിലായിരുന്നു വിളവെടുപ്പ്.
കൊഴുവനാല്‍ പഞ്ചായത്ത് പ്രസിഡന്റ് ലീലാമ്മ ബിജു വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. പാലാ കൃഷിവകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ ബിനി ഫിലിപ്പ്, വാര്‍ഡ് മെംബര്‍ മഞ്ജു ദിലീപ്, വി. ബിന്ദു, ശ്രീലാ നായര്‍, മഞ്ജുശ്രീ തുടങ്ങിയവര്‍ പ്രസംഗിച്ചു. ആദ്യ വിളവെടുപ്പില്‍ ലഭിച്ച അറുനൂറില്‍പ്പരം കിലോ ജൈവ തണ്ണിമത്തന് കൃഷിയിടത്തില്‍ വച്ചുതന്നെ വിറ്റു.ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കു പണം കണ്ടത്താനുള്ള മാര്‍ഗമായാണ് സൊസൈറ്റി ജൈവകൃഷിയിലേക്ക് ഇറങ്ങിത്തിരിച്ചത്.