കുറവിലങ്ങാട്ട് പാലിയേറ്റീവ് നഴ്സുമാർക്ക് സ്വീകരണം
1531132
Sunday, March 9, 2025 2:30 AM IST
കുറവിലങ്ങാട്: വനിതാ ദിനാചരണത്തിന്റെ ഭാഗമായി സ്വരുമ പാലിയേറ്റീവ് കെയർ വനിതാ ജനപ്രതിനിധികളെയും പാലിയേറ്റീവ് നഴ്സുമാരെയും ആദരിച്ചു. പെൺമ 2025 എന്ന പേരിൽ ഒരുക്കിയ ആദരവ് പഞ്ചായത്ത് പ്രസിഡന്റ് മിനി മത്തായി ഉദ്ഘാടനം ചെയ്തു. സ്വരുമ സേവനം നൽകുന്ന പഞ്ചായത്തുകളിലെ പാലിയേറ്റീവ് നഴ്സുമാരായ ബീന ബൈജു, റീന ചെറിയാൻ, സിന്ധു വർഗീസ് എന്നിവരെയാണ് ആദരിച്ചത്.
സ്വരുമ പാലിയേറ്റീവ് കെയർ വൈസ് പ്രസിഡന്റ് മിനിമോൾ ജോർജ് പുളിക്കേക്കര അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് അൽഫോൻസ ജോസഫ്, പഞ്ചായത്തംഗം ജോയ്സി അലക്സ് ആശാരിപറമ്പിൽ, സ്വരുമ ഭാരവാഹികളായ മോളിക്കുട്ടി സൈമൺ, വിജി അനിൽകുമാർ, പാലിയേറ്റീവ് നഴ്സ് ദീപ്തി കെ. ഗോപാലൻ എന്നിവർ പ്രസംഗിച്ചു.