ദൈവവചനത്തിന്റെ മാധുര്യം ജീവിതത്തില്‍ അനുഭവിച്ചറിയണം: ഏബ്രഹാം മാര്‍ സെറാഫിം
1530405
Thursday, March 6, 2025 7:13 AM IST
ചെങ്ങന്നൂര്‍: ദൈവവചനത്തിന്റെ മാധുര്യം ജീവിതത്തില്‍ അനുഭവിച്ചറിയാനും ആരാധനാ ജീവിതത്തിലേക്കും കൗദാശികജീവിതത്തിലേക്കും നമ്മെ നയിക്കുന്ന വചനത്തിന്റെ ശക്തി തിരിച്ചറിയാൻ ഏവര്‍ക്കും കഴിയണമെന്നും തുമ്പമണ്‍ ഭദ്രാസനാധിപന്‍ ഡോ. ഏബ്രഹാം മാര്‍ സെറാഫിം പറഞ്ഞു.
മലങ്കര ഓര്‍ത്തഡോക്സ് സഭ ചെങ്ങന്നൂര്‍ ഭദ്രാസനത്തിന്റെ നേതൃത്വത്തില്‍ നടത്തുന്ന 18-ാമത് ചെങ്ങന്നൂര്‍ ഭദ്രാസന കണ്വന്ഷന് മാര്‍ പീലക്സിനോസ് നഗറില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. എഫേഥാ തുറന്നു വരിക (മര്‍ക്കോസ് 7:34) എന്നതാണ് കണ്വന്ഷന് ചിന്താവിഷയം.
പ്രതിസന്ധിയുടെ കാലഘട്ടത്തില്‍ ക്രിസ്തുവിനെ മുറുകെപ്പിടിച്ച് മുന്നോട്ടുപോകുവാന്‍ ഏവര്‍ക്കും കഴിയണമെന്ന് അദ്ദേഹം പറഞ്ഞു. ഭദ്രാസന മെത്രാപ്പോലീത്താ ഡോ. മാത്യൂസ് മാര്‍ തീമോത്തിയോസ് അധക്ഷത വഹിച്ചു. ഡോ. ഏബ്രഹാം മാര്‍ സെറാഫിം വചനശുശ്രൂഷ നടത്തി. യോഗത്തില്‍ ഭദ്രാസന സെക്രട്ടറി ഫാ. പി.കെ. കോശി, വൈദിക ട്രസ്റ്റി ഫാ. ഡോ. തോമസ് വര്‍ഗീസ് അമയില്‍, റെജി ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു. ഫാ. ജോസ് തോമസ് സമര്‍പ്പണ പ്രാര്‍ഥനയ്ക്കും ഫിലോക്സ് സ്കൂള്‍ ഓഫ് ലിറ്റര്‍ജിക്കല്‍ മ്യൂസിക് ഗാനശുശ്രൂഷയ്ക്കും നേതൃത്വം നല്കി.