ചങ്ങനാശേരി അതിരൂപത 26-ാമത് ബൈബിള്‍ കണ്വന്ഷന് ഇന്നാരംഭിക്കും
1529665
Monday, March 3, 2025 11:51 PM IST
ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപത 26-ാമത് ബൈബിള്‍ കണ്വന്ഷന് മെത്രാപ്പോലീത്തന്‍പള്ളി മൈതാനത്ത് ഇന്നാരംഭിക്കും. പ്രശസ്ത വചനപ്രഘോഷകന് ഫാ.ഡാനിയല്‍ പൂവണ്ണത്തില്‍ വചനപ്രഘോഷണം നടത്തും. ഉച്ചകഴിഞ്ഞ് 3.30ന് ജപമാല, 4.30ന് വിശുദ്ധകുര്‍ബാന, 5.30ന് വചനപ്രഘോഷണം. രാത്രി ഒമ്പതുവരെയാണ് കണ്വന്ഷന് സമയം.
ഇന്ന് വൈകുന്നേരം 4.30ന് വിശുദ്ധകുര്‍ബാനയെ തുടര്‍ന്ന് ആര്‍ച്ച് ബിഷപ് മാര്‍ തോമസ് തറയില്‍ കണ്വന്ഷന് ഉദ്ഘാടനം ചെയ്യും. നാളെ 4.30ന് ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം, ആറിന് 4.30ന് പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്, ഏഴിന് 4.30ന് തക്കല ബിഷപ് മാര്‍ ജോര്‍ജ് രാജേന്ദ്രന് എന്നിവര്‍ വിശുദ്ധകുര്‍ബാന അര്‍പ്പിച്ച് സന്ദേശങ്ങള്‍ നല്‍കും.
ഏഴിന് വിശുദ്ധകുര്‍ബാനയ്ക്കുശേഷം കുട്ടികള്‍ക്കായി പരീക്ഷ ഒരുക്കപ്രാര്ഥന. കണ്വന്ഷന് സമാപനദിനമായ എട്ടിന് ഉച്ചകഴിഞ്ഞ് രണ്ടിന് സീനിയര്‍ സിറ്റിസണ്‍ സംഗമം നടക്കും. 4.30ന് ആഘോഷമായ പരിശുദ്ധ കുര്‍ബാനയ്ക്ക് ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ മുഖ്യകാര്‍മികത്വം വഹിക്കും.
‘കരുണാര്ഥന’ ആരംഭിച്ചു
ചങ്ങനാശേരി: ചങ്ങനാശേരി കത്തീഡ്രല്‍ കബറിട പള്ളിയില്‍ അതിരൂപത ബൈബിള്‍ കണ്‍വന്‍ഷനോടനുബന്ധിച്ചു കരുണാര്ഥന എന്ന പേരില്‍ ആരംഭിച്ച 40 ദിനരാത്ര ആരാധനയുടെയും വചന ശുശ്രൂഷയുടെയും ഉദ്ഘാടനം ആര്‍ച്ച്ബിഷപ് മാർ തോമസ് തറയില്‍ നിര്‍വഹിച്ചു.
ഫാ. ബിജി കോയിപ്പള്ളി വചന സന്ദേശം നല്കി ആരാധന നയിച്ചു. വികാരി ജനറാള്‍ മോണ്‍. ആന്റണി എത്തയ്ക്കാട്, കത്തീഡ്രല്‍ വികാരി ഫാ. ജോസഫ് വാണിയപുരയ്ക്കല്‍, ബൈബിള്‍ അപ്പൊസ്തലേറ്റ് ഡയറക്ടര്‍ ഫാ. ജോര്‍ജ് മാന്തുരുത്തില്‍, ഫാ. ജോസഫ് കുറശേരി, സാംസണ് വലിയപറമ്പില്‍, ബേബിച്ചന് പുത്തന്‍പുരയ്ക്കല്‍ തുടങ്ങിയവര്‍
പ്രസംഗിച്ചു.
പാര്‍ക്കിംഗ് ക്രമീകരണം
എടത്വ, ചമ്പക്കുളം, പുളിങ്കുന്ന്, ആലപ്പുഴ, മുഹമ്മ മേഖലകളില്‍ നിന്നുള്ള (എസി റോഡില്‍നിന്നും വരുന്ന വാഹനങ്ങള്‍) പുഴവാത് ജംഗ്ഷന് വഴി അങ്ങാടി കുരിശടിക്ക് സമീപം ആളെയിറക്കി മാര്‍ക്കറ്റ് റോഡില്‍ പാര്‍ക്ക് ചെയ്യണം. മാര്‍ക്കറ്റ് റോഡ് വഴി തിരിച്ച് പോകാവുന്നതുമാണ്. എസി റോഡില്‍നിന്ന് പ്രൈവറ്റ് വാഹനങ്ങളില്‍ വരുന്നവര്‍ പെരുന്ന പോസ്റ്റ് ഓഫീസ് റോഡുവഴി വന്ന് ടിബി റോഡ്, സ്റ്റേഡിയം ഭാഗങ്ങളില്‍ പാര്‍ക്ക് ചെയ്യുക.
ചങ്ങനാശേരി കെഎസ്ആര്‍ടിസി മെയിന്‍ ബസ്സ്റ്റാന്‍ഡില്‍നിന്ന് പുറപ്പെടുന്ന ബസുകള്‍.
8.40 പിഎം: കൃഷ്ണപുരം കാവാലം.
9:10 പിഎം: ആലപ്പുഴ.
9.10 പിഎം: കായല്പ്പുുറം പള്ളി.