കാപ്പാ കേസിലെ പ്രതി തൂങ്ങിമരിച്ച നിലയില്‍
1529946
Wednesday, March 5, 2025 12:04 AM IST
ചേര്‍ത്തല: ചേർത്തല തെക്ക് പഞ്ചായത്ത് 15-ാം വാർഡ് ചക്കനാട്ട് ചിറയിൽ എസ്. സുധീഷ് (വെരിക് സുധീഷ്-37) തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. നിരവധി ക്രമിനൽ കേസുകളിൽ പ്രതിയും കാപ്പ പ്രകാരം അറസ്റ്റിലായി ജയിലിൽ കഴിഞ്ഞയാളുമാണ്. രണ്ടുദിവസമായി കാണാനില്ലായിരുന്നു. ഇന്നലെ രാവിലെ തെക്ക് പഞ്ചായത്ത് പത്താംവാര്‍ഡ് കുട്ടംവീട് ക്ഷേത്രത്തിനടുത്ത് കാടുപിടിച്ച പുരയിടത്തിലെ മരത്തിൽ തൂങ്ങിയനിലയിലാണ് കണ്ടത്. മൃതദേഹം അഴുകിത്തുടങ്ങി ദുർഗന്ധം വമിക്കുന്ന അവസ്ഥയിലായിരുന്നു. അവിവാഹിതനാണ്. ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു.