ക്ലീൻ പുളിങ്കുന്ന് രണ്ടാംഘട്ടം തുടങ്ങി
1529370
Monday, March 3, 2025 12:00 AM IST
മങ്കൊമ്പ്: ക്ലീൻ പുളിങ്കുന്ന് പദ്ധതിയുടെ രണ്ടാംഘട്ട പ്രവർത്തനങ്ങൾ നടത്തി. പുളിങ്കുന്ന് പഞ്ചായത്തിലെ തോടുകൾ, ആറ്, റോഡ് തുടങ്ങിയവ മാലിന്യമുക്തമാക്കാൻ ലക്ഷ്യമിട്ടു കഴിഞ്ഞയാഴ്ചയാണ് പദ്ധതിക്കു തുടക്കമിട്ടത്.
പുളിങ്കുന്ന് വലിയ പള്ളി മുതൽ കായൽപ്പുറം വട്ടക്കായൽ വരെയുള്ള തോട്ടിലെ പോളനീക്കം ചെയ്യുകയും റോഡിലെയും തോട്ടിലെയും യാത്രയ്ക്ക് തടസമായി നിൽക്കുന്ന മരങ്ങൾ വെട്ടി വൃത്തിയാക്കിയുമാണ് രണ്ടാംഘട്ട പ്രവർത്തനങ്ങൾ നടത്തിയത്.
പഞ്ചായത്ത് പ്രസിഡന്റ് നീനു ജോസഫ് പദ്ധതി ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം ജോസഫ് മാമ്പൂത്തറ, മുൻ അംഗങ്ങളായ അലക്സ് മാത്യു, ലാൽ വയലാർ, ജനറൽ കൺവീനർ ടോം വാച്ചാപറമ്പിൽ, ജോസഫ് കുഞ്ഞ് മംഗലപ്പള്ളി, റോയിപ്പൻ പാട്ടത്തിൽ, ആന്റപ്പൻ പരുത്തിക്കൽ, ചാക്കോച്ചൻ വെമ്പാടൻതറ തുടങ്ങിയവർ പ്രസംഗിച്ചു.