പുന്നപ്ര സെന്റ് ജോസഫ്സ് ഫൊറോന നർബോണ വയോജന കൂട്ടായ്മ നടത്തി
1529371
Monday, March 3, 2025 12:00 AM IST
അമ്പലപ്പുഴ: പുന്നപ്ര സെന്റ് ജോസഫ്സ് ഫൊറോന നർബോണയുടെ ആഭിമുഖ്യത്തിൽ ഒറ്റപ്പെടലിന്റെ മാനസിക സംഘര്‍ഷത്തില്‍ കഴിയുന്ന വയോധികർ പ്രായം മറന്ന് ഒന്നിച്ചു. പുന്നപ്ര സെന്റ് ജോസഫ്സ് ഫൊറോന നർബോണയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വയോജന കൂട്ടായ്മയിലാണ് പ്രായം മറന്ന് ഇവർ ഒന്നിച്ചത്. മിമിക്രിതാരം സജീവ് ആലപ്പുഴയുടെ വിവിധ നടന്മാരെ അനുകരിച്ചുള്ള പ്രകടനം കൂട്ടായ്മയിൽ പൊട്ടിച്ചിരിയിലാക്കി.
എല്ലാ മാസവും ആദ്യഞായറാഴ്ച നടക്കുന്ന വയോധികരുടെ കൂട്ടായ്മയില്‍ വിവിധ മതസ്ഥരായ നൂറോളം പേര് പങ്കെടുത്തു. തുടർബാല്യം എന്ന പേരിൽ നർബോണ അങ്കണത്തിൽ നടക്കുന്ന ചടങ്ങ് ഒറ്റപ്പെട്ട് കഴിയുന്ന വയോധികര്‍ക്ക് ഒരു കൈത്താങ്ങാണ്. നസീം ചെമ്പകപ്പള്ളി ചടങ്ങ് ഉദ്ഘടനം ചെയ്തു. കെ.എഫ്. തോബിയസ് അധ്യഷത വഹിച്ചു.
ഫാ. ജോൺസൻ, അഡ്വ. ആർ. അംജിത് കുമാർ, ബിജു സൈമൺ, അൽഫോൻസ് പൊള്ളയിൽ, ആൻഡ്രിയ സുരേഷ്, ജെസി രാജേഷ്, പി.പി. മാത്യൂസ് എന്നിവർ പ്രസംഗിച്ചു.