ഐസിഡിഎസ് സൂപ്പര്‍വൈസര്‍ക്കുള്ള പുരസ്കാരം എടത്വ സ്വദേശിക്ക്
1530393
Thursday, March 6, 2025 7:12 AM IST
എടത്വ: കേരള സര്‍ക്കാര്‍ സംയോജിത ശിശു വികസന സേവന പദ്ധതി 2023-24 വര്‍ഷത്തില്‍ മികച്ച പ്രകടനം കാഴ്ചവച്ച പത്തനംതിട്ട ജില്ലയിലെ മികച്ച ഐസിഡിഎസ് സൂപ്പര്‍വൈസര്‍ക്കുള്ള പുരസ്കാരത്തിന് എടത്വ സ്വദേശി സിന്ധു ജിങ്ക ചാക്കോ അര്‍ഹയായി. ശിശു സൗഹൃദ അങ്കണവാടി, പോഷകാഹാര വിതരണം, വയോജന-ഭിന്നശേഷി സേവനങ്ങള്‍, മറ്റ് അങ്കണവാടി പ്രവര്‍ത്തനങ്ങള്‍ എന്നിവയുടെ മികവ് പരിഗണിച്ചാണ് പുരസ്കാരം.
പത്തനംതിട്ട ജില്ലയിലെ പുളിക്കീഴ് ഐസിഡിഎസ് പ്രോജക്റ്റില്‍ സേവനമനുഷ്ഠിച്ചുവരുന്നു. നെടുമ്പ്രം, പെരിങ്ങര പഞ്ചായത്തുകളുടെ ചുമതലയുള്ള ഐസിഡിഎസ് സൂപ്പര്‍വൈസര്‍ കൂടിയാണ് സിന്ധു ജിങ്ക ചാക്കോ. ഭര്‍ത്താവ്: എടത്വ സെന്റ് അലോഷ്യസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അധ്യാപകനായ പ്രസാദ് ജോസ്. മക്കള്‍: വിദ്യാര്‍ഥികളായ അതുല്‍ പ്രസാദ്, അമന് ചാക്കോ.