തണ്ണീർത്തടം നികത്തുന്നു; നടപടി സ്വീകരിക്കാതെ അധികൃതർ
1529949
Wednesday, March 5, 2025 12:04 AM IST
അമ്പലപ്പുഴ: സഖാവ് തണ്ണീർത്തടം നികത്തുന്നു. നടപടി സ്വീകരിക്കാതെ കണ്ടില്ലെന്ന് നടിച്ച് അധികൃതർ. തോട്ടപ്പള്ളി ചാലേത്തോപ്പിലാണ് സിപിഎം പ്രവർത്തകനായ സമീപവാസി ഒരേക്കറോളം സ്ഥലം നികത്തിയെടുത്തത്.
ചതുപ്പ് നിലമായ ഇവിടം തണ്ണീർത്തട നിയമത്തിന്റെ പരിധിയിൽ വരുന്നതാണ്. ഇത് നികത്താൻ അനുമതി നൽകുന്നത് തന്നെ കുറ്റകരമായിരിക്കെ ഇത്രയും നികത്തിയെടുത്തിട്ടും റവന്യു അധികൃതർ ഇത് കണ്ടില്ലെന്ന് നടിച്ചിരിക്കുകയാണ്. 10 സെന്റ് നികത്താൻ നേടിയ അനുമതി മുതലെടുത്താണ് ഒരേക്കറോളം നികത്തിയെടുത്തതെന്ന് നാട്ടുകാർ പറയുന്നു.
സിപിഎം ഉൾപ്പെടെ എല്ലാ രാഷ്ട്രീയപ്പാർട്ടികൾക്കും വാരിക്കോരി പണം നൽകിയതിനാൽ ഇതിനെതിരേ ഒരു പ്രതിഷേധവുമുയർന്നിട്ടില്ല.
പുറക്കാട് വില്ലേജ് അധികൃ തരുടെ മൗനാനുവാദത്തോടെയാണ് നികത്തലുകൾ വില്ലേജ് പരിധിയിൽ വ്യാപകമായി നടക്കുന്നത്.