ഓഫീസ് കെട്ടിട സമുച്ചയം ഉദ്ഘാടനം ചെയ്തു
1530394
Thursday, March 6, 2025 7:12 AM IST
മാവേലിക്കര: മാവേലിക്കര വിദ്യാഭ്യാസ ജില്ല ഗവ. സ്കൂൾ ടീച്ചേഴ്സ് സഹകരണ സംഘം ഓഫീസ് കെട്ടിട സമുച്ചയത്തിന്റെ ഉദ്ഘാടനം സഹകരണമന്ത്രി വി.എൻ. വാസവൻ നിർവഹിച്ചു. സംഘം പ്രസിഡന്റ് എൻ. ഓമനക്കുട്ടൻ അധ്യക്ഷത വഹിച്ചു. എം.എസ്. അരുൺകുമാർ എംഎൽഎ സ്ട്രോംഗ് റൂം ഉദ്ഘാടനവും സഹകാരികളെ ആദരിക്കലും നിർവഹിച്ചു. നഗരസഭാ ചെയർമാൻ കെ.വി. ശ്രീകുമാർ സ്കോളർഷിപ്പ് വിതരണവും അനുമോദനവും നിർവഹിച്ചു.
മുരളി തഴക്കര, സി. ജ്യോതികുമാർ, എം. സുധീർഖാൻ റാവൂത്തർ, ആർ. രവീന്ദ്രൻ, എൻ. ശശിധരൻ, പി.കെ. ശശി, ജി. പ്രസന്നൻ പിള്ള, സി. വിജയൻ, ഹരിദാസ് പല്ലാരിമംഗലം, മിനി മാത്യു, കെ.ജെ. ജയകുമാരപ്പണിക്കർ, ആന്റണി വി.എൽ, രാധാകൃഷ്ണൻ ബി, ശ്രീജ എന്നിവർ പ്രസംഗിച്ചു.