തങ്കി തീര്‍ഥാടനം: പന്തലിന്റെ കാല്‍നാട്ടുകര്‍മം നടത്തി
1529369
Monday, March 3, 2025 12:00 AM IST
ചേർത്തല: തങ്കി സെന്റ് മേരീസ് ഫൊറോന പള്ളിയിൽ വലിയ നോമ്പ് തീർഥാടനത്തിന് തുടക്കമായി. തീര്‍ഥാടനത്തിന്റെ ഭാഗമായുള്ള പന്തലിന്റെ കാൽനാട്ടുകർമം കെ.ജെ. മാക്സി എംഎൽഎ നിർവഹിച്ചു. വികാരി ഫാ. ജോർജ് എടേഴത്ത് അധ്യക്ഷനായി.
ഫാ. ലോബോ ലോറൻസ് ചക്രശേരി, ഫാ. സിജു പാല്യത്തറ, ഫാ. സിബി കിടങ്ങേത്ത്, ഫാ. റിൻസൺ, ജനറൽ കൺവീനർ എ.ജെ. സെബാസ്റ്റ്യൻ അഴീക്കൽ, ജോയ് സി. കമ്പക്കാരൻ, ജോസ് ബാബു കോതാട്ട്, ജോബ് കൂട്ടുങ്കൽ, ടി.ഡി. മൈക്കിൾ തുടങ്ങിയവർ പ്രസംഗിച്ചു. അഞ്ചിന് വിഭൂതി തിരുനാളോടെയാണ് വലിയ നോമ്പ് തീർഥാടനം ആരംഭിക്കുന്നത്.