നാടിന്റെ ആരോഗ്യ വിളയായി ഗ്രാമവിള പദ്ധതിയെ മാറ്റണം: മന്ത്രി പി. പ്രസാദ്
1529664
Monday, March 3, 2025 11:51 PM IST
കായംകുളം: നാടിന്റെ ആരോഗ്യ വിളയായി ഗ്രാമവിള പദ്ധതിയെ മാറ്റണമെന്ന് മന്ത്രി പി. പ്രസാദ് പറഞ്ഞു. ഭക്ഷണക്രമത്തിലെ മാറ്റങ്ങൾ ആരോഗ്യത്തിന് ഭീഷണിയായി മാറുന്നതിനെ ചെറുക്കാൻ ആരോഗ്യ- കൃഷിവകുപ്പുകൾ യോജിച്ചുള്ള പ്രവർത്തനങ്ങൾ ആസുത്രണം ചെയ്യുമെന്നും മന്ത്രി പി. പ്രസാദ് പറഞ്ഞു.
പത്തിയൂർ പഞ്ചായത്തിലെ ഗ്രാമവിള പദ്ധതിയിൽ ഉൾപ്പെടുത്തി കൃഷി ചെയ്ത് വിളവെടുത്ത ഇടവിള നടീൽവസ്തുക്കളുടെ സംഭരണം, ഇടവിളക്കിറ്റ് വിതരണം എന്നിവയുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പഞ്ചായത്ത് അങ്കണത്തിൽ നടന്ന യോഗത്തിൽ പ്രസിഡന്റ് എൽ. ഉഷ അധ്യക്ഷയായി. കൃഷി ഇറക്കൽ പ്രഖ്യാപനം മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡി. അംബുജാക്ഷി നിർവഹിച്ചു. പ്രിൻസിപ്പൽ കൃഷി ഓഫീസർ സി. അമ്പിളി ഗ്രാമ വിള പദ്ധതി വിശദീകരണം നടത്തി.
കെ.എച്ച്. ബാബുജാൻ, ജില്ലാ പഞ്ചായത്തംഗം കെ.ജി. സന്തോഷ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജി. ഉണ്ണികൃഷ്ണൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് മനു ചെല്ലപ്പൻ, എം. ജനുഷ, സിന്ധു മധുകുമാർ തുടങ്ങിയവർ പങ്കെടുത്തു.