മജീഷ്യൻ സാമ്രാജിന് ഗോൾഡൻ മജീഷ്യൻ അവാർഡ്
1529363
Monday, March 3, 2025 12:00 AM IST
കായംകുളം: ഇന്ത്യൻ മാജിക് അക്കാദമി ഏർപ്പെടുത്തിയ ഗോൾഡൻ മജീഷ്യൻ അവാർഡ് മജീഷ്യൻ സാമ്രാജിന് ലഭിച്ചു. 45 വർഷത്തെ മാജിക് കലാജീവിതത്തിലുടെ സമൂഹത്തിന് നൽകിയ സംഭാവനകളെ പരിഗണിച്ചാണ് അവാർഡ് നൽകിയത്. വിശാഖപട്ടണത്ത് നടന്ന ചടങ്ങിൽ സെഞ്ച്വറിയൻ യൂണിവേഴ്സിറ്റി ചാൻസലർ പ്രഫ. ജി.എസ്.എൻ. രാജു അവാർഡ് സാമ്രാജിന് സമ്മാനിച്ചു. പ്രഫ. പി.സി. സർക്കാർ, ശ്രീഭാരത് ഗരു എംപി എന്നിവർ മുഖ്യാതിഥിയായിരുന്നു. ഇന്ത്യയിലും വിദേശത്തുമുള്ള പത്ത് മാന്ത്രികർക്കാണ് അവാർഡ് നല്കിയത്.