തങ്കി പള്ളിയിൽ വിഭൂതി തിരുനാൾ നാളെ
1529655
Monday, March 3, 2025 11:51 PM IST
ചേർത്തല: തങ്കി സെന്റ് മേരീസ് ഫൊറോന പള്ളിയിൽ വലിയ നോമ്പിന് നാളെ തുടക്കമാകും. വിഭൂതി തിരുനാള്‍ പുലർച്ചെ മുതൽ നാടിന്റെ നാനാഭാഗത്തുനിന്നു വിശ്വാസികൾ തങ്കിപള്ളിയിലെ തിരുകര്‍മങ്ങളില്‍ പങ്കെടുക്കും. വികാരി ഫാ. ജോർജ് എടേഴത്ത് മുഖ്യകാർമികത്വം വഹിക്കും. വിഭൂതി ബുധനിലെ ഉപവാസത്തിലെ മിച്ചം വയ്ക്കലിലൂടെ സമാഹരിച്ച ഭക്ഷണ പൊതികൾ വിവിധ ആശുപത്രികളിലും അഗതി മന്ദിരങ്ങളിലും ആറിന് വിതരണം ചെയ്യും.
വലിയനോമ്പിന്റെ ദിനങ്ങളിൽ രാവിലെ ആറിനും വൈകുന്നേരം ആറിനും ദിവ്യബലി, ഗ്രോട്ടോകൾക്ക് മുന്നിൽ കുരിശിന്റെ വഴി, നേർച്ചക്കഞ്ഞി വിതരണം എന്നിവ നടക്കും. തീർത്ഥാടനകാലത്ത് ഇവിടെ എത്തുന്ന വിശ്വാസികള്‍ക്കായി വിപുലമായ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് വികാരി ഫാ. ജോർജ് എടേഴത്ത്, ജനറൽ കൺവീനർ എ.ജെ. സെബാസ്റ്റ്യൻ അഴിക്കൽ എന്നിവർ അറിയിച്ചു.