കൗൺസിൽ യോഗത്തിൽ അസഭ്യം: ലീഗ് കൗൺസിലർ നവാസ് മുണ്ടകത്തിലിനെ സസ്പെൻഡ് ചെയ്തു
1530404
Thursday, March 6, 2025 7:13 AM IST
കായംകുളം: നഗരസഭയിൽ ഇന്നലെ ചേർന്ന കൗൺസിൽ യോഗത്തിൽ അസഭ്യം പറഞ്ഞതിന് ലീഗ് കൗൺസിലർ നവാസ് മുണ്ടകത്തിലിനെ സസ്പെൻഡ് ചെയ്തതായി നഗരസഭാ ചെയർപേഴ്സൺ പി. ശശികല അറിയിച്ചു.
കായംകുളം നഗരസഭയുടെ അധീനതയിലുള്ള നഗര ആരോഗ്യ കേന്ദ്രത്തിൽ മതപരമായ ചടങ്ങുകൾ നടത്തി വിവാദം സൃഷ്ടിച്ചതിന് നഗരസഭ കൗൺസിൽ യോഗം ഭരണ പ്രതിപക്ഷ ഭേദമെന്യേ ഐകകണ്ഠ്യേന നവാസിനെതിരേ പ്രമേയം പാസാക്കി സർക്കാരിന് സമർപ്പിച്ചിരുന്നു.
ഇതിനിടയിൽ ഇന്നലെ കൂടിയ കൗൺസിൽ യോഗത്തിൽ കൗൺസിലർ നവാസ് മുണ്ടകത്തിൽ പങ്കെടുക്കുകയും ചെയ്തു.
സഭയിൽ മോശമായ പെരുമാറ്റവും അസഭ്യവാക്കുകളും ഉപയോഗിച്ചതിനാണ് നഗരസഭ കൗൺസിൽ യോഗം ഇനി വരുന്ന പത്ത് കൗൺസിലിൽ യോഗങ്ങളിൽനിന്ന് 43 -ാം വാർഡ് കൗൺസിലറായ നവാസ് മുണ്ടകത്തിലിനെ സസ്പെൻഡ് ചെയ്തത്.