ചെങ്ങന്നൂരിൽ തെരുവുനായ ശല്യം രൂക്ഷം ; സ്കൂൾ കുട്ടികൾ ഉൾപ്പെടെ ആറു പേർക്കു കടിയേറ്റു
1529662
Monday, March 3, 2025 11:51 PM IST
ചെങ്ങന്നൂർ: ചെങ്ങന്നൂരിൽ തെരുവുനായ ശല്യം രൂക്ഷമായതിനെത്തുടർന്ന് സ്കൂൾ കുട്ടികൾ ഉൾപ്പെടെ ആറു പേർക്ക് കടിയേറ്റു. ചെങ്ങന്നൂർ അങ്ങാടിക്കൽ തെക്ക് ചെട്ടിയാമോടിയിൽ കഴിഞ്ഞ ദിവസവും ഇന്നലെയുമായിട്ടാണ് സംഭവം.
കടിയേറ്റവർ ചെങ്ങന്നൂർ ജില്ലാ ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലുമായി ചികിത്സ തേടി. ആളുകളെ ആക്രമിച്ച നായ ഇന്നലെ വൈകുന്നേരത്തോടെ ചത്തു. തെരുവുനായ്ക്കളെ വന്ധ്യം കരിക്കുന്ന പദ്ധതി ഫലപ്രദമായി നടപ്പാക്കാത്തതാണ് ഇവയുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കാൻ കാരണമെന്ന് നാട്ടുകാർ പറയുന്നു.
തെരുവുനായ്ക്കളെ വന്ധ്യംകരിക്കുന്ന പദ്ധതി ശരിയായ രീതിയിൽ നടപ്പിലാക്കി ഇവയ്ക്ക് മതിയായ ഷെൽട്ടർ സംവിധാനം ഒരുക്കി വഴിയാത്രക്കാരുടെ ജീവനു സംരക്ഷണം നല്കാൻ അധികാരികൾ സത്വര നടപടി സ്വീകരിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികൾ നടത്തുമെന്ന് നാട്ടുകാർ പറഞ്ഞു.