എടത്വയില്‍ ഫയര്‍ ആന്‍ഡ് റസ്ക്യു സെമിനാര്‍ നടത്തി
1529362
Monday, March 3, 2025 12:00 AM IST
എടത്വ: ഐടിഐ വിദ്യാര്‍ഥികള്‍ക്കു വേണ്ടി എടത്വ വൈഎംസിഎ, തകഴി ഫയര്‍ ആന്‍ഡ് റസ്ക്യു സ്റ്റേഷന്, പയസ് ടെന്ത് ഐടിഐ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ഫയര്‍ ആന്‍ഡ് റസ്ക്യു ബോധവത്കരണ സെമിനാറും പരിശീലന പരിപാടികളും നടത്തി. പയസ് ടെന്ത് ഐടിഐ മാനേജര്‍ ഫാ. റെജി കുന്നത്ത് എസ്ജെ ഉദ്ഘാടനം നിര്‍വഹിച്ചു.
ഫയര്‍ സ്റ്റേഷന് ഓഫീസര്‍ എസ്. സുരേഷ്, ഫയര്‍ ആന്‍ഡ് റസ്ക്യു ഓഫീസര്‍മാരായ വി. ബിബിന്‍, വി.പി. പ്രിന്‍സ് എന്നിവര്‍ ഫയര്‍ സേഫ്റ്റി, ലൈഫ് സേഫ്റ്റി എന്നിവയില്‍ ക്ലാസും തുടര്‍ന്ന് പരിശീലനവും നല്കി. എടത്വ പമ്പാ നദിയില്‍ നഷ്ടപ്പെട്ട സ്വര്‍ണ മോതിരം മുങ്ങിയെടുത്ത ഫയര്‍ ആന്‍ഡ് റസ്ക്യു സ്കൂബ ഡൈവര്‍ യു. സുമേഷിനെ വൈഎംസിഎ ജോര്‍ജ് വില്യംസ് അവാര്‍ഡ് ഐടിഐ പ്രിന്‍സിപ്പൽ എലിസബത്ത് തോമസ് നല്കി ആദരിച്ചു.
വൈഎംസിഎ പ്രസിഡന്റ് അഡ്വ. ഐസക് രാജു അധ്യക്ഷത വഹിച്ചു. സെക്രട്ടറി പ്രസാദ് പി. വര്‍ഗീസ്, വിദ്യാര്‍ഥികളായ ഹരിപ്രസാദ്, സോണിമോന്‍ വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു.