ട്രൈ സൈക്കിൾ കൈമാറി
1529361
Monday, March 3, 2025 12:00 AM IST
ആലപ്പുഴ: ഉമ്മൻ ചാണ്ടി ഫൗണ്ടേഷൻ ആൻഡ് പാലിയേറ്റീവ് കെയർ നടത്തി വരുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി ട്രൈ സൈക്കിൾ കൈമാറി. ട്രൈ സൈക്കിൾ ഉണ്ടായിരുന്നത് ഉപയോഗശൂന്യമായിട്ട് നാളുകൾ കഴിഞ്ഞ കൊമ്മാടിയിലെ വ്യക്തിക്കാണ് ട്രൈ സൈക്കിൾ നൽകിയത്.
നിരവധി രോഗങ്ങളാൽ കഷ്ടപ്പെടുന്ന അംഗപരിമിതനായ ആൾക്ക് സഞ്ചരിക്കാനുള്ള ട്രൈ സൈക്കിൾ നഷ്ടപ്പെട്ടിരുന്നു. ഉമ്മൻ ചാണ്ടി ഫൗണ്ടേഷൻ ആൻഡ് പാലിയേറ്റീവ് കെയറിന്റെ ശ്രദ്ധയിൽ ഇത് എത്തിയപ്പോഴാണ് പുതിയ ട്രൈ സൈക്കിൾ വാങ്ങി കൊമ്മാടി പള്ളി അങ്കണത്തിൽ നൽകിയത്.
ഫൗണ്ടേഷൻ പ്രസിഡന്റ് അഡ്വ. പി.ജെ. മാത്യു അധ്യക്ഷത വഹിച്ച യോഗം വികാരി ജനറാൾ ഫാ. ജോയി പുത്തൻവീട്ടിൽ ഉദ്ഘാടനം ചെയ്തു. വിചാരവിഭാഗ് സംസ്ഥാന വൈസ് പ്രസിഡന്റ് ടി.ടി. കുരുവിള ട്രൈ സൈക്കിൾ കൈമാറ്റം ചെയ്തു. ഫാ. സേവ്യർ കുടിയാംശേരി അനുഗ്രഹ പ്രഭാഷണം നടത്തി.
സുനിൽ ജോർജ്, ഷഫീക് എം., ടോമിച്ചൻ മേത്തശേരി, സുഭാഷ് സി., അനിൽ മാത്യു, മുജീബ് അസീസ്, ബെന്നി ജോസഫ്, മാർട്ടിൻ എ.സി. തുടങ്ങിയവർ പ്രസംഗിച്ചു.