പോലീസ് ക്വാർട്ടേഴ്സിന്റെ ഉദ്ഘാടനം നടത്തി
1519109
Sunday, March 2, 2025 12:06 AM IST
ചേർത്തല: പോലീസ് സ്റ്റേഷനില്‍ പുതുതായി നിര്‍മിക്കുന്ന ക്വാർട്ടേഴ്സിന്റെ ശിലാസ്ഥാപനം നടത്തി. മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിലൂടെ ഉദ്ഘാടനം നിർവഹിച്ചു.
പോലീസ് ഉദ്യോഗസ്ഥരുടെ താമസസൗകര്യം ഒരുക്കുന്നതിനായി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സംയുക്തമായി അനുവദിച്ച ഫണ്ട് ഉപയോഗിച്ചാണ് ക്വാർട്ടേഴ്സ് നിർമാണം.
കൃഷിമന്ത്രി പി. പ്രസാദ് അധ്യക്ഷത വഹിച്ചു. നഗരസഭാ ചെയർപേഴ്സൺ ഷേർളി ഭാർഗവൻ ശിലാഫലകം അനാശ്ചാദനം ചെയ്തു.
ചേർത്തല എസിപി ഹരീഷ് ജെയിൻ, സിഐ ജി. അരുൺ, പ്രിൻസിപ്പൽ എസ്ഐ എസ്. സുരേഷ്, ട്രാഫിക് എസ്ഐ കെ. രാജേന്ദ്രൻ, പി.കെ. അനിൽകുമാർ, പി.ആർ. സുധീഷ്, പി.ടി. നാസർ എന്നിവർ പ്രസംഗിച്ചു.