കെഎസ്ആർടിസി പെൻഷൻ സർക്കാർ നേരിട്ട് നൽകണം: ടിപിഎഫ്
1519107
Sunday, March 2, 2025 12:06 AM IST
ചേർത്തല: കെഎസ്ആർടിസി പെൻഷൻ സർക്കാർ നേരിട്ട് നൽകണമെന്ന് ചേർത്തലയിൽ നടന്ന ട്രാൻസ്പോർട്ട് പെൻഷനേഴ്സ് ഫ്രണ്ട് (ടിപിഎഫ്) സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. ചേർത്തല എൻഎസ്എസ് ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം സുപ്രീംകോടതി അഭിഭാഷകന് അഡ്വ. ജോസ് ഏബ്രഹാം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എം. ജഗന്നാഥൻ നായർ അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി കെ. അശോക് കുമാർ, കൺവീനർ കെ. രമണൻ, ജില്ലാ കോ-ഓർഡിനേറ്റർ എം.എം. പണിക്കർ, ട്രഷറർ ജെ. സുന്ദരേശൻ നായർ, സംസ്ഥാന ജോയിന്റ് സെക്രട്ടറി മോഹൻ മാത്യു, സംസ്ഥാന ഓർഗനൈസർ സെക്രട്ടറി കെ. മോഹൻകുമാർ, കെ. അപ്പുക്കുട്ടൻ എന്നിവർ പ്രസംഗിച്ചു.