സഹപാഠിക്ക് സ്നേഹവീട് സമ്മാനിച്ച് നാഷണൽ സർവീസ് സ്കീം
1519106
Sunday, March 2, 2025 12:06 AM IST
ചേര്‍ത്തല: ചേർത്തല ഹോളി ഫാമിലി സ്കൂളിന്റെ രജത ജൂബിലിയോടനുബന്ധിച്ച് നാഷണൽ സർവീസ് സ്കീം യൂണിറ്റിലെ വോളന്റിയർ കൂട്ടായ്മ സഹപാഠിക്കായി നിർമിച്ച ഭവനത്തിന്റെ താക്കോൽദാനം നിര്‍വഹിച്ചു.
ഭക്ഷണമേള, കേക്ക് ഫെസ്റ്റ്, സ്ക്രാപ്പ് ചലഞ്ച് അടക്കമുള്ള വിവിധ പ്രവർത്തനങ്ങളിലൂടെ ധനസമാഹരണം നടത്തിയാണ് പദ്ധതി പൂർത്തീകരിച്ചത്.
സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ മാനേജർ റവ. ഡോ. ആന്റോ ചേരാംതുരുത്തി അധ്യക്ഷത വഹിച്ചു. അക്കാഡമിക് ജോയിന്റ് ഡയറക്ടർ ആൻഡ് പ്രോഗ്രാം കോ-ഓർഡിനേറ്റർ ഇൻ-ചാർജ് ഡോ. എസ്. ഷാജിത ഉദ്ഘാടനം നിർവഹിച്ചു. നഗരസഭാ ചെയർപേഴ്സൺ ഷേർളി ഭാർഗവൻ താക്കോൽദാനം നിര്‍വഹിച്ചു.
സംസ്ഥാന എൻഎസ്എസ് ഓഫീസർ ഡോ. ആൻ.എന്‍. അൻസാർ മുഖ്യപ്രഭാഷണം നടത്തി. ആർ. രാഹുല്‍, ജി. അശോക് കുമാർ, പി.കെ. രാമകൃഷ്ണൻ, പിടിഎ പ്രസിഡന്റ് അഡ്വ. ജാക്സൺ മാത്യു, പ്രഥമാധ്യാപിക എം. മിനി, ഡോൺ ജോർജ് എന്നിവർ പ്രസംഗിച്ചു. പ്രിൻസിപ്പല്‍ വി.എച്ച്. ആന്റണി സ്വാഗതവും പ്രോഗ്രാം ഓഫീസർ റീറ്റ കുര്യൻ നന്ദിയും പറഞ്ഞു.