ദേശീയപാത നവീകരണം; രാമപുരം ക്ഷേത്ര ജംഗ്ഷൻ മാറ്റില്ല: യു. പ്രതിഭ എംഎൽഎ
1519105
Sunday, March 2, 2025 12:06 AM IST
കായംകുളം: ദേശീയപാത നവീകരണവുമായി ബന്ധപ്പെട്ട് രാമപുരം ക്ഷേത്ര ജംഗ്ഷന് മാറ്റുമെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് യു. പ്രതിഭ എംഎല്‍എ അറിയിച്ചു.
ദേശീയപാത 66-ന്റെ നിര്‍മാണത്തോടനുബന്ധിച്ച് പോക്കറ്റ് റോഡുകളില്‍നിന്നും സര്‍വീസ് റോഡുകളിലേക്ക് വാഹനങ്ങള്‍ക്ക് സഞ്ചരിക്കുന്നതിന് യാതൊരു തടസവും ഉണ്ടാകില്ല എന്നു ദേശീയപാത അഥോറിറ്റിയുടെ ബന്ധപ്പെട്ട അധികാരികള്‍ അറിയിച്ചിട്ടുണ്ട്. മറിച്ചുള്ള വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണ്.
കായംകുളം മണ്ഡലത്തില്‍കൂടി കടന്നു പോകുന്ന ദേശീയപാത 66-ന്റെ പല സ്ഥലങ്ങളിലും പോക്കറ്റ് റോഡുകളും സര്‍വീസ് റോഡുകളും തമ്മില്‍ ബന്ധിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും നിര്‍മാണപ്രവൃത്തികള്‍ എത്രയും വേഗം പൂര്‍ത്തിയാക്കി സഞ്ചാരസൗകര്യം ഉറപ്പുവരുത്തണമെന്നും അധികാരികളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും എംഎല്‍എ പറഞ്ഞു. ഇക്കാര്യത്തില്‍ പൊതുജനങ്ങള്‍ യാതൊരു തരത്തിലും ആശങ്കപ്പെടേണ്ടതില്ലെന്നും സര്‍വീസ് റോഡുകളുടെ നിര്‍മാണ പ്രവൃത്തികള്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക് പോക്കറ്റ് റോഡുകളില്‍നിന്നു സര്‍വീസ് റോഡുകളിലേക്കുള്ള സഞ്ചാരം സുഗമമാക്കുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.