പെന്‍ഷനേഴ്സ് യൂണിയന് ചമ്പക്കുളം ബ്ലോക്ക് സമ്മേളനം നടത്തി
1519102
Sunday, March 2, 2025 12:06 AM IST
മങ്കൊമ്പ്: കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്സ് യൂണിയന് ചമ്പക്കുളം ബ്ലോക്ക് സമ്മേളനം വെളിയനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.കെ. വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു. കെഎസ്എസ്പിയു ജില്ലാ ജോയിന്റ് സെക്രട്ടറി എം. ജോഷ്വ സമ്മേളനത്തില്‍ സംഘടനാരേഖ അവതരിപ്പിച്ചു.
കെഎസ്എസ്പിയു ബ്ലോക്ക് പ്രസിഡന്റ് ആന്റണി ഫ്രാന്‍സിസ് കട്ടപ്പുറം പതാക ഉയര്‍ത്തി. അഗസ്റ്റിന് ജോസ് അനുശോചന പ്രമേയവും എസ്. അരവിന്ദന് റിപ്പോര്‍ട്ടും ടി.എസ്. പ്രദീപ്കുമാര്‍ കണക്കും അവതരിപ്പിച്ചു. തലവടി ഗ്രാമപഞ്ചായത്ത് പ്രഡിഡന്റ് ഗായത്രി ബി. നായര്‍, ലളിതഭായി അമ്മ, പി.കെ. ഭാര്ഗവന് എന്നിവര്‍ പ്രസംഗിച്ചു.
യോഗത്തില്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. എന്‍.പി. ജയിംസ്, എന്‍.ആര്. പങ്കജാക്ഷക്കുറുപ്പ് -രക്ഷാധികാരികള്‍, ആന്റണി ഫ്രാന്‍സിസ് കട്ടപ്പുറം -പ്രസിഡന്റ്, പി.കെ. ഭാര്ഗവന്, ബി. കമലമ്മ, ആര്. മോഹന്‍ദാസ് -വൈസ് പ്രസിഡന്റുമാര്‍, എസ്. അരവിന്ദന് -സെക്രട്ടറി, അഗസ്റ്റിന് ജോസ്, കെ. ജി. ലളിതഭായി അമ്മ, ജോര്‍ജ് തോമസ് -ജോയിന്റ് സെക്രട്ടറിമാര്‍, ടി.എസ്. പ്രദീപ്കുമാര്‍-ട്രഷറര്‍ എന്നിവരാണ് പുതിയ ഭാരവാഹികള്‍.