മുട്ടം ഫൊറോന പള്ളിയില്‍ വിവാഹദര്‍ശന തിരുനാള്‍
1495586
Thursday, January 16, 2025 12:20 AM IST
ചേര്‍ത്തല: മുട്ടം ഫൊറോന പള്ളിയില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ 161-ാമത് വിവാഹദര്‍ശന തിരുനാള്‍ 18 മുതല്‍ 21 വരെ ആഘോഷിക്കുമെന്ന് വികാരി റവ.ഡോ. ആന്റോ ചേരാംതുരുത്തി, പ്രസുദേന്തി ടോമി തോമസ് കോച്ചേരിച്ചിറ, ട്രസ്റ്റി സി.ഇ. അഗസ്റ്റിന് എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
18ന് രാവിലെ ആറിനും ഏഴിനും വിശുദ്ധ കുര്‍ബാന. വൈകുന്നേരം 4.30ന് വിശുദ്ധ കുര്‍ബാന, കൊടിയേറ്റ്- വികാരി റവ.ഡോ. ആന്റോ ചേരാംതുരുത്തി. 19ന് രാവിലെ ആറിന് വിശുദ്ധ കുര്‍ബാന, 7.15നു ലൈത്തോരന്മാരുടെ വാഴ്ച. 7.30ന് വിശുദ്ധ കുര്‍ബാന, തുടര്‍ന്ന് പ്രസുദേന്തിമാരുടെയും സ്ഥാനക്കാരുടെയും തെരഞ്ഞെടുപ്പ്. 9.30നു വിശുദ്ധ കുര്‍ബാന. വൈകുന്നേരം 4.30നു ലത്തീന്‍ റീത്തില്‍ വിശുദ്ധ കുര്‍ബാന, തുടര്‍ന്ന് സാല്‍വേ ലദീഞ്ഞ്. 20നു രാവിലെ ആറിനും ഏഴിനും വിശുദ്ധ കുര്‍ബാന, വൈകുന്നേരം 4.30ന് തിരി, രൂപം വെഞ്ചരിപ്പ്, വിശുദ്ധ കുര്‍ബാന. തുടര്‍ന്ന് വേസ്പര, പടിഞ്ഞാറെ കുരിശടിയിലേക്ക് പ്രദക്ഷിണം.
21നു തിരുനാള്‍ദിനം. രാവിലെ ആറിനും 7.30നും വിശുദ്ധ കുര്‍ബാന, 10ന് തിരുനാള്‍ പാട്ടുകുര്‍ബാന-ഫാ. വിപിന്‍ കുരിശുതറ സിഎംഐ, ഫാ. ആന്റണി മംഗലത്ത്, ഫാ. ജോര്‍ജ് തേലക്കാട്ട്. സന്ദേശം-ഫാ. തോമസ് പെരേപ്പാടന്. വൈകുന്നേരം നാലിന് വിശുദ്ധ കുര്‍ബാന-ഫാ. ജസ്ലിന് പടിഞ്ഞാറെമറ്റം, ഫാ. സേവി പടിക്കപ്പറമ്പില്‍, ഫാ. ജോസ് പാലത്തിങ്കല്‍. സന്ദേശം-ഫാ. ജോഷി പുതുശേരി. തുടര്‍ന്ന് പട്ടണപ്രദക്ഷിണം, വാഴ്വ്. 22നു രാവിലെ ആറിനും ഏഴിനും വിശുദ്ധ കുര്‍ബാന. സെമിത്തേരിയില്‍ ശുശ്രൂഷ.