പച്ച ലൂർദ് മാതാ സ്കൂൾ രജതജൂബിലി സമാപനം നാളെ
1495583
Thursday, January 16, 2025 12:20 AM IST
എടത്വ: പച്ച-ചെക്കിടിക്കാട് ലൂര്‍ദ് മാതാ ഹയര്‍ സെക്കൻഡറിയുടെ രജതജൂബിലി സമാപനം നാളെ മൂന്നിന് ലൂര്‍ദ് മാതാ ഓഡിറ്റോറിയത്തില്‍ നടക്കും. സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് ഉദ്ഘാടനം ചെയ്യും. അനുഗ്രഹപ്രഭാഷണവും ജൂബിലി സ്മാരകമായി നിര്‍മിച്ച പുതിയ കെമിസ്ട്രി ലാബിന്റെയും കമ്പ്യൂട്ടര്‍ ലാബിന്റെയും ഉദ്ഘാടനവും ചങ്ങനാശേരി ആർച്ച് ബിഷപ് മാര്‍ തോമസ് തറയില്‍ നിര്‍വഹിക്കും.
സ്കൂള്‍ മാനേജര്‍ ഫാ. ജോസഫ് ചൂളപ്പറമ്പില്‍ അധ്യക്ഷത വഹിക്കും. കൊടിക്കുന്നില്‍ സുരേഷ് എംപി മുഖ്യപ്രഭാഷണം നടത്തും. ഒരുവര്‍ഷം നീണ്ടുനിന്ന ജൂബിലി ആഘോഷത്തില്‍ ആത്മീയ സംഗമം എന്ന പേരില്‍ മുന്‍ മാനേജര്‍മാരെയും പ്രിന്‍സിപ്പല്‍മാര്‍ക്കും ആദരവ്, എന്റെ കുട്ടനാട് എന്ന പേരില്‍ കര്‍ഷക സെമിനാര്‍, സ്വരലയം എന്ന പേരില്‍ കുട്ടികള്‍ക്കുള്ള ഗാനമേള മത്സരം, തിരികെ എന്ന പേരില്‍ പൂര്‍വ വിദ്യാര്‍ഥി അധ്യാപക അനധ്യാപകസംഗമം എന്നിവ നടന്നു. ഭവനരഹിതരായ രണ്ടു വിദ്യാര്‍ഥികള്‍ക്കു ഭവനം നിര്‍മിച്ചു നല്കി വരുന്നു.
പുതിയ കെമിസ്ട്രി ലാബ്, കമ്പ്യൂട്ടര്‍ ലാബ്, എന്നിവ പൂര്‍ത്തീകരിച്ചു. ഡിജിറ്റല്‍ ലൈബ്രറി നിര്‍മാണം പുരോഗമിക്കുന്നു. ജൂബിലി സ്മരണിക മേയ് മാസത്തില്‍ പൂര്‍ത്തീകരിക്കുമെന്ന് പ്രിന്‍സിപ്പല്‍ തോമസുകുട്ടി മാത്യു ചീരംവേലില്‍, ജനറല്‍ കണ്‍വീനര്‍ ഷിജോ സേവ്യര്‍ കല്ലുപുരയ്ക്കല്‍, ചെയര്മാന് ജിജന് വെണ്മേലില് എന്നിവര്‍ അറിയിച്ചു.
സമാപന സമ്മേളനത്തില്‍ ചമ്പക്കുളം ബ്ലേക്ക് പഞ്ചായത്തംഗം എസ്. ശ്രീജിത്ത്, പഞ്ചായത്തംഗങ്ങളായ ബിന്ദു തോമസ്, മോന്‍സി ജോര്‍ജ് കരിക്കംപള്ളി, എഇഒ കെ. സന്തോഷ്, ഹെഡ്മിസ്ട്രസ് അന്നമ്മ ജോസഫ്, പിടിഎ പ്രസിഡന്റ് പി.വി. സിനു, സെന്‍ട്രല്‍ പിടിഎ പ്രസിഡന്റ് ജോസഫ് വര്‍ഗീസ്, സ്റ്റാഫ് സെക്രട്ടറി റൂബിന് തോമസ് കളപ്പുര എന്നിവര്‍ പ്രസംഗിക്കും.