മകളെ ഹോസ്റ്റലിലാക്കി മടങ്ങിയ അച്ഛന് വാഹനാപകടത്തില്‍ മരിച്ചു
1495841
Thursday, January 16, 2025 11:17 PM IST
ആലപ്പുഴ: ദേശീയ പാതയില്‍ തുമ്പോളി ജംഗ്ഷനു സമീപം കെഎസ്ആര്‍ടിസിബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ കാര്‍ യാത്രികനായ ആലപ്പുഴ ഇരവുകാട് വാര്‍ഡില്‍ പതിയാംകുളങ്ങര ക്ഷേത്രത്തിന് സമീപം അറയ്ക്കല്‍ ശശിധരന് (58) ആണ് മരിച്ചത്. ഗുരുതരപരിക്കേറ്റ ശശിധരനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.
എറണാകുളത്തേയ്ക്ക് പോകുകയായിരുന്ന കെ എസ്ആര്ടിസി ലോ ഫ്ളോര്‍ ബസും ആലപ്പുഴയിലേക്കു പോകുകയായിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്. ഇന്നലെ വൈകിട്ട് നാലിനായിരുന്നു അപകടം. പാലായില്‍ എന്‍ട്രന്‍സ് കോച്ചിംഗിനു പഠിക്കുന്ന മകള്‍ അനന്യയെ ഹോസ്റ്റലിലാക്കി തിരികെ വരുമ്പോഴായിരുന്നു അപകടം. ശശിധരപണിക്കരാണ് കാര്‍ ഓടിച്ചിരുന്നത്. ഭാര്യ: ബിന്ദു (ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അര്‍ത്തുങ്കല്‍ പി എച്ച്സി). മക്കള്‍: അഭിജിത്, അനന്യ.