കെപിഎസ്ടിഎ റവന്യൂ ജില്ലാ സമ്മേളനം കുട്ടനാട്ടില്‍ ഇന്ന് തുടങ്ങും
1495839
Thursday, January 16, 2025 11:17 PM IST
ആലപ്പുഴ: കേരള പ്രദേശ് സ്കൂള്‍ ടീച്ചേഴ്സ് അസോസിയേഷന് ആലപ്പുഴ ജില്ല സമ്മേളനം ഇന്നും നാളെയുമായി ചമ്പക്കുളം സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലും മങ്കൊമ്പ് എസ്എന്‍ഡിപി ഹാളിലുമായി നടക്കും.
ഇന്ന് മൂന്നു മണിക്ക് ജില്ലാ പ്രസിഡന്റ് കെ.എന്‍. അശോക് കുമാര്‍ പതാക ഉയര്‍ത്തുന്നതോടെ സമ്മേളന നടപടികള്‍ ആരംഭിക്കും. തുടര്‍ന്ന് മുന്‍ സംഘടനാനേതാക്കളെ ആദരിക്കുന്ന ഗുരുവന്ദനം ചടങ്ങ് നടക്കും. സംസ്ഥാന വൈസ് പ്രസിഡന്റ് ബി. ബിജു ഉദ്ഘാടനം നിര്‍വഹിക്കും ജില്ലാ വൈസ് പ്രസിഡന്റ് എം. മനോജ് അധ്യക്ഷത വഹിക്കും. കോണ്‍ഗ്രസ് കുട്ടനാട് നോര്‍ത്ത് ബ്ലോക്ക് പ്രസിഡന്റ് സി.വി. രാജീവ് മുഖ്യപ്രഭാഷണം നിര്‍വഹിക്കും. തുടര്‍ന്ന് ജില്ലാ കൗണ്‍സിലും നേതൃയോഗവും ജില്ലാ വൈസ് പ്രസിഡന്റ് ബാബു രാമചന്ദ്രന് അധ്യക്ഷതവഹിക്കും സംസ്ഥാന സെക്രട്ടറി ജോണ്‍ ബോസ്കോ ഉദ്ഘാടനം ചെയ്യും.
തുടര്‍ന്നു നടക്കുന്ന പ്രതിനിധി സമ്മേളനം സംസ്ഥാന ട്രഷറര്‍ അനില്‍ വട്ടപ്പാറ ഉദ്ഘാടനം ചെയ്യും ജില്ലാ വൈസ് പ്രസിഡണ്ട് ജി. മധുലാല്‍ അധ്യക്ഷനാകും കോണ്‍ഗ്രസ് കുട്ടനാട് സൗത്ത് ബ്ലോക്ക് പ്രസിഡന്റ് ജോര്‍ജ് മാത്യു പഞ്ഞിമരം മുഖ്യപ്രഭാഷണം നടത്തും ജില്ലാ സെക്രട്ടറി ഇ.ആര്. ഉദയകുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും ജില്ലാ ട്രഷറര്‍ ആര് കെ സുധീര്‍ കണക്ക് അവതരണം നടത്തും.
നാളെ മങ്കൊമ്പ് എസ്എന്‍ഡിപി ഹാളില്‍ രാവിലെ 9ന് രജിസ്ട്രേഷനോടെ സമ്മേളനനടപടികള്‍ ആരംഭിക്കുന്നു. സമ്മേളന നഗരിയില്‍ നിന്നും ആരംഭിക്കുന്ന അധ്യാപക പ്രകടനം ചമ്പക്കുളം മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് സിറിഷ് ജോര്‍ജ് ഫ്ലാഗ് ഓഫ് നിര്‍വഹിക്കും. തുടര്‍ന്നു നടക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ്് അധ്യക്ഷത വഹിക്കും എഐസിസി സംഘടനാജനറല്‍ സെക്രട്ടറി കെ. സി. വേണുഗോപാല്‍ എം.പി ഉദ്ഘാടന കര്‍മ്മം നിര്‍വഹിക്കും.
സംസ്ഥാന പ്രസിഡന്റ് അബ്ദുൾ മജീദ് മുഖ്യപ്രഭാഷണം നടത്തും. വിവിധ മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ച കുട്ടികളെ ഡിസിസി വൈസ് പ്രസിഡന്റ് സജി ജോസഫ് അനുമോദിക്കും തുടര്‍ന്ന് നടക്കുന്ന യാത്രയയപ്പ് സമ്മേളനത്തില്‍ ജില്ലാ വൈസ് പ്രസിഡന്റ് വിനോദ് രാജന് അധ്യക്ഷതവഹിക്കും. ഡിസിസി പ്രസിഡന്റ് ബി. ബാബു പ്രസാദ് ഉദ്ഘാടനം ചെയ്യും വിരമിക്കുന്ന ഗുരുശ്രേഷ്ഠര്ക്കുള്ള ആദരവ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. അരവിന്ദന് നല്‍കും. മുന്‍ സംസ്ഥാന പ്രസിഡന്റ് സി. പ്രദീപ് മുഖ്യപ്രഭാഷണം നിര്‍വഹിക്കും.
തുടർന്നു നടക്കുന്ന വനിതാ സമ്മേളനത്തില്‍ വനിതാ ഫോറം ജില്ലാ ചെയര്‍പേഴ്സണ്‍ ചിത്രാ വര്‍മ്മ അധ്യക്ഷയാകും. മുന്‍ എം എല്‍എ ഷാനിമോള്‍ ഉസ്മാന് ഉദ്ഘാടനം ചെയ്യും ജില്ലാ അസോസിയേറ്റ് സെക്രട്ടറി പ്രിയാ ജേക്കബ്, ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിന്‍സി ജോളി എന്നിവര്‍ മുഖ്യപ്രഭാഷണം നിര്‍വഹിക്കും മൂന്നു മണിക്ക് നടക്കുന്ന സമാപന സമ്മേളനം ജില്ലാ വൈസ് പ്രസിഡന്റ് കെ എന്‍ കൃഷ്ണകുമാര്‍ അധ്യക്ഷനാവും, ഡി സി സി സെക്രട്ടറി കെ ഗോപകുമാര്‍ ഉദ്ഘാടനം നിര്‍വഹിക്കും.
ക്ഷാമബത്ത അനുവദിക്കുക, പതിനൊന്നാം ശമ്പള പരിഷ്കരണ കുടിശിക അനുവദിക്കുക, ശമ്പള കമ്മീഷനെ നിയമിക്കുക, മെഡിസെപ് കാര്യക്ഷമമാക്കുക, പങ്കാളിത്തപെന്‍ഷന്‍ പിന്‍വലിക്കുക, ലീവ് സറണ്ടര്‍ പുനസ്ഥാപിക്കുക, ആശ്രിത നിയമനം അട്ടിമറിക്കാനുള്ള നീക്കം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് അധ്യാപകരും ജീവനക്കാരും 22ന് നടത്തുന്ന പണിമുടക്കിന് മുന്‍പായി നടക്കുന്ന ഈ സമ്മേളനം ഒരു സമര പ്രഖ്യാപന കണ്വെന്ഷന് കൂടിയായി മാറുമെന്ന് നേതാക്കള്‍ അറിയിച്ചു.
ജില്ലാപ്രസിഡന്റ് കെ.എന്‍. അശോകകുമാര്‍ ജില്ലാ സെക്രട്ടറി ഇ.ആര്. ഉദയകുമാര്‍, സംസ്ഥാന നിര്‍വാഹ സമിതി അംഗം കെ. രഘുകുമാർ, സ്വാഗതസംഘം ജോയിന്റ് കണ്‍വീനര്‍ പ്രകാശ് ജെ. തോമസ് എന്നിവര്‍ പത്രസമ്മേളനത്തില്‍പങ്കെടുത്തു