സാന്ത്വന്‍ സ്പെഷല്‍ സ്കൂളില്‍ ഹൈബ്രിഡ് സൗരോര്‍ജ നിലയം
1495584
Thursday, January 16, 2025 12:20 AM IST
ആലപ്പുഴ: ആലപ്പുഴ രൂപതയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സാന്ത്വന്‍ സ്പെഷല്‍ സ്കൂളില്‍ 10 യൂണിറ്റ് സ്റ്റോറേജ് ശേഷിയുള്ള ഹൈബ്രിഡ് സൗരോര്‍ജ നിലയത്തിന്റെ ഉദ്ഘാടനം രൂപതാ മെത്രാന് ഡോ. ജയിംസ് ആനാപറമ്പില്‍ നിര്‍വഹിച്ചു.
സ്കൂള്‍ മാനേജര്‍ ഫാ.പോള്‍ ജെ. അറയ്ക്കല്‍ അധ്യക്ഷത വഹിച്ചു. ഫെഡറല്‍ ബാങ്ക് റീജണല്‍ ഹെഡ് വിപിന്‍ വി. ഉണ്ണിത്താന്, ബ്രാഞ്ച് മാനേജര്‍ റാണി ഹരികൃഷ്ണന്, വില്‍ഫ്രെഡ് റൊസാരിയോ, ഹരികൃഷ്ണന്, ജൂഡ് ജയിംസ്, കെഎസ്ഇബി സൗത്ത് സെക്ഷന്‍ സബ് എൻജിനീയര്‍ അജീഷ തുടങ്ങിയവര്‍ പ്രസംഗിച്ചു.
ആലപ്പുഴ രൂപതയും ഫെഡറല്‍ ബാങ്ക് ഹോര്‍മീസ് മെമ്മോറിയല്‍ ഫൗണ്ടേഷന് സിഎസ്ആര്‍ പദ്ധതിയും സംയുക്തമായി നടപ്പിലാക്കിയതാണ് പദ്ധതി. 24 മണിക്കൂറും കുട്ടികള്‍ക്ക് വൈദ്യുതി തടസമില്ലാതെ ലഭിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഹൈബ്രിഡ് സോളാര്‍ സംവിധാനം തെരഞ്ഞടുത്തതെന്ന് സ്കൂള്‍ മാനേജര്‍ ഫാ. പോള്‍ ജെ. അറയ്ക്കല്‍ പറഞ്ഞു.
സോളാര്‍ പവര്‍ പ്ലാന്റിന്റെ സ്വിച്ച് ഓണ്‍ കര്‍മം ഫെഡറല്‍ ബാങ്ക് റീജണല്‍ ഹെഡ് വിവിന് വി. ഉണ്ണിത്താന് നിര്‍വഹിച്ചു. തുടര്‍ന്ന് വിദ്യാര്‍ഥികളുടെ കലാപരിപാടികള്‍ നടന്നു. സ്കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റർ ലിന്‍ഡ ജോസഫ് നന്ദി പറഞ്ഞു.