മോഷണക്കേസിലെ പ്രതികളായ അച്ഛനും മകനും അറസ്റ്റിൽ
1495577
Thursday, January 16, 2025 12:20 AM IST
അമ്പലപ്പുഴ: മോഷണക്കേസിലെ പ്രതികളായ അച്ഛനും മകനും അറസ്റ്റിൽ. പുന്നപ്ര വടക്ക് പഞ്ചായത്ത് തൂക്കുകുളം മകയിരം വീട്ടിൽ മനോഹരന്റെ മകൾ നീതുവിന്റെയും നീതുവിന്റെ മൂന്നു മാസം പ്രായമായ മകളുടെയും സ്വർണമാല മോഷ്ടിച്ച കേസിലെ പ്രതികളായ ഉത്തർപ്രദേശ് ജാൻപൂർ സ്വദേശികളായ ആശിഷ്കുമാർ (47), ഇയാളുടെ അച്ഛൻ ശോഭനാഥ് ഗുപ്ത (72) എന്നിവരെയാണ് പുന്നപ്ര പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ നവംബർ 14ന് രാത്രിവീട്ടിൽ അതിക്രമിച്ചുകയറി ഉറങ്ങിക്കിടന്ന നീതുവിന്റെ ഒന്നര പവന്റെയും കുട്ടിയുടെ അരപ്പവന്റെയും സ്വർണമാലകളാണ് ഇരുവരും ചേർന്ന് മോഷ്ടിച്ചത്. മോഷണത്തിനു പിന്നിൽ കുറുവാ സംഘമാണെന്ന് പരക്കെ പ്ര ചാരണമുണ്ടായിരുന്നു.
എറണാകുളം വൈറ്റില മെട്രോ റെയിലിന് താഴെ പുറമ്പോക്ക് സ്ഥലത്താണ് പ്രതികൾ കഴിഞ്ഞിരുന്നത്. ആശിഷ്കുമാറിനെതിരേ ആലപ്പുഴ നോർത്ത് പോലീസ് സ്റ്റേഷനിൽ സമാനമായ കേസുണ്ട്. സിഐ സ്റ്റെപ്പ്റ്റോ ജോൺ ഉൾപ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്.