നിയന്ത്രണം വിട്ട കാറിടിച്ച് പാലത്തിന്റെ കൈവരി തകര്‍ന്നു
1495575
Thursday, January 16, 2025 12:20 AM IST
എടത്വ: നിയന്ത്രണം വിട്ട കാറിടിച്ച് പാലത്തിന്റെ കൈവരി തകര്‍ന്നു. വന്‍ദുരന്തം ഒഴിവായി. എടത്വ-തകഴി സംസ്ഥാനപാതയില്‍ ചെക്കിടിക്കാട് പറത്തറ പാലത്തിന്റെ കൈവരിയാണ് കാറിടിച്ച് തകര്‍ന്നത്. ഇന്നലെ ഉച്ചയ്ക്ക് 12.30 നാണ് സംഭവം. അമ്പലപ്പുഴ ഭാഗത്തുനിന്നു എടത്വ ഭാഗത്തേക്കു പോകുകയായിരുന്ന കാര്‍ പാലത്തിന്റെയും അപ്രോച്ച് റോഡിന്റെയും ഇടയിലുള്ള വിടവിലെ ഗട്ടറില്‍ നിയന്ത്രണം വിട്ട് മറ്റൊരു കാറില്‍ ഇടിച്ചശേഷമാണ് പാലത്തിന്റെ കൈവരി ഇടിച്ചുതകര്‍ത്തത്. കാറിന്റെ ബോണറ്റ് പാലത്തിന്റെ കമ്പിയില്‍ കുടുങ്ങിയതിനാല്‍ തോട്ടിലേക്ക് മറിയാതെനിന്നു.
പാലത്തിന്റെയും ആലപ്പുഴ നഗരസഭ കുടിവെള്ള പദ്ധതിയുടെ പൈപ്പ് ലൈന്‍ കടന്നുപോകുന്ന കോണ്‍ക്രീറ്റ് സ്പാനുകളുടെയും തൊട്ടുമുകളിലെ കൈവരിയാണ് തകര്‍ന്നത്. കാറില്‍ ഒരാള്‍ മാത്രമാണുണ്ടായിരുന്നത്. പോലീസ് സംഭവസ്ഥലത്തെത്തി മേല്‍നടപടി സ്വീകരിച്ചു. പാലത്തിന്റെ കൈവരി പുനഃസ്ഥാപിച്ചശേഷം കാര്‍ വിട്ടുനല്‍കാനാണ് പോലീസിന്റെ തീരുമാനം.