അര്‍ത്തുങ്കല്‍ പുണ്യം ; ഇന്ന് സമുദായദിനം
1495580
Thursday, January 16, 2025 12:20 AM IST
അർത്തുങ്കൽ സെന്റ് ആൻഡ്രൂസ് ബസിലിക്കയിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ മകരം തിരുനാളിനോടനുബന്ധിച്ച് ഇന്ന് സമുദായദിനമായി ആചരിക്കുന്നു. കേരള ലത്തീൻ കത്തോലിക്കാ സഭയുടെ സാംസ്കാരിക വിദ്യാഭ്യാസ വളർച്ച ലക്ഷ്യം വച്ചു ഈ ദിനം ആചരിക്കപ്പെടുന്നു. കേരള ലത്തീൻ സമുദായത്തിന്റെ ചരിത്ര പൈതൃകമൂല്യം ഇന്നേ ദിനം പ്രത്യേകം അനുസ്മരിക്കപ്പെടുന്നു. ആലപ്പുഴ രൂപതയുടെയും അർത്തുങ്കൽ ബസിലിക്കയുടെയും കെഎൽസിഎ അംഗങ്ങൾ ഇന്നത്തെ തിരുക്കർമങ്ങൾക്ക് നേതൃത്വം നൽകും.
ഇന്നു രാവിലെ 5.30നു ദിവ്യബലി, നൊവേന. 6.45നു പ്രഭാത പ്രാര്‍ഥന, ദിവ്യബലി. 10.30നു നൊവേന, ലിറ്റനി. 11നു ദിവ്യബലി, ദിവ്യകാരുണ്യ ആരാധന-ഫാ. ക്ലിഫ് ലെന്റ് ഫെര്‍ണാണ്ടസ്. സന്ദേശം-ഫാ.ടിനു തോമസ്. വൈകുന്നേരം അഞ്ചിനു ജപമാല, നൊവേന, ലിറ്റനി. ആറിനു ദിവ്യബലി-ഫാ. തോമസ് തറയില്‍. സന്ദേശം-ഫാ. ജോണ്സണ് പുത്തന്‍വീട്ടില്‍. തുടര്‍ന്ന് വൈകുന്നേരം ഏഴിന് സാംസ്കാരികദിനാഘോഷങ്ങളുടെ ഭാഗമായി സ്നേഹ സമൂഹ കൂട്ടായ്മകളുടെ സംഗമം.
സിനിമാതാരം അമിത് ചക്കാലയ്ക്കൽ ഉദ്ഘാടനം ചെയ്യും. സാഹിത്യ ഗവേഷകന് ഡോ.പി. രഞ്ജിത്ത് മുഖ്യപ്രഭാഷണം നടത്തും. ബസിലിക്ക റെക്ടർ റവ.ഡോ. യേശുദാസ് കാട്ടുങ്കൽത്തയ്യിൽ സ്വാഗതവും സെക്യൂർ പ്രസിഡന്റ് വിനോദ് ജോൺ നന്ദിയും പറയും. തുടര്‍ന്ന് കലാസന്ധ്യയുടെ ഭാഗമായി വർണാഭമായ വിവിധ കലാപരിപാടികള്‍.