സിപിഎം ജില്ലാ സമ്മേളനം ഇന്നു സമാപിക്കും
1494469
Saturday, January 11, 2025 11:22 PM IST
ഹരിപ്പാട്: ഹരിപ്പാടിനെ ചുവപ്പണിയിച്ച് മൂന്നു ദിവസമായി നടന്നു വരുന്ന സിപിഎം ജില്ലാ സമ്മേളനം ഇന്നു സമാപിക്കും. രാവിലെ പത്തിന് സംഘടനാ ചർച്ചയ്ക്ക് ജില്ലാ സെക്രട്ടറിയും സംസ്ഥാന സെക്രട്ടറിയും മറുപടി പറയും. റിപ്പോർട്ട് അംഗീകരിച്ചശേഷം പുതിയ ജില്ലാ കമ്മിറ്റിയെയും സംസ്ഥാന സമ്മേളന പ്രതിനിധികളെയും തെരഞ്ഞെടുക്കും.
സ്വാഗതസംഘം ട്രഷറർ സി. ശ്രീകുമാർ ഉണ്ണിത്താൻ നന്ദി പറയും. ഉച്ചകഴിഞ്ഞ് മൂന്നിന് ചുവപ്പ് സേനാപരേഡും ബഹുജന റാലിയും നടക്കും. വൈകുന്നേരം അഞ്ചിന് സീതാറാം യെച്ചൂരി നഗറിൽ നടക്കുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ജില്ലാ സെക്രട്ടറി അധ്യക്ഷനാവും.
സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ, കേന്ദ്രകമ്മിറ്റി അംഗം എം.എ. ബേബി, സി.എസ്. സുജാത, മന്ത്രി സജി ചെറിയാൻ, സിബി ചന്ദ്രബാബു, എം. സത്യപാലൻ, സി. പ്രസാദ് എന്നിവർ പങ്കെടുക്കും.