ഹെൽത്ത് കാർഡ് കാന്പയിൻ സംഘടിപ്പിച്ചു
1494252
Saturday, January 11, 2025 12:21 AM IST
അമ്പലപ്പുഴ: കേരള ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ അമ്പലപ്പുഴ യൂണിറ്റിന്റെ നേതൃത്വത്തിൽ ജീവനക്കാർക്കായി ഹെൽത്ത് കാർഡ് കാമ്പയിൻ സംഘടിപ്പിച്ചു. തോട്ടപ്പള്ളി മുതൽ കളർകോട് വരെയുള്ള സ്ഥാപനങ്ങളിലെ ജീവനക്കാർക്കായാണ് മൈക്രോ ലാബുമായി സഹകരിച്ച് കാമ്പയിൻ സംഘടിപ്പിച്ചത്. 350 ഓളം പേർ ഇതിൽ പങ്കെടുത്തു.
വളഞ്ഞവഴി എസ്.എൻ. കവല വ്യാപാര ഭവനിൽ നടന്ന പരിപാടി ഭക്ഷ്യ സുരക്ഷാ വിഭാഗം അമ്പലപ്പുഴ നോഡൽ ഓഫീസർ മീരാ ദേവി.എം ഉദ്ഘാടനം ചെയ്തു.
യൂണിറ്റ് പ്രസിഡന്റ് കബീർ റഹ്മാനിയ അധ്യക്ഷനായിരുന്നു. നാസർ.ബി. താജ്, റോയി മഡോണ, മനോഹരൻ, കാസിം പറവൂർ, ഇഖ്ബാൽ താജ്, കാസിം ബ്രൈറ്റ്, ഷുക്കൂർ സബിത, അബ്ദുൾ ജബ്ബാർ പനച്ചുവട് എന്നിവർ പ്രസംഗിച്ചു.