അര്‍ത്തുങ്കല്‍ പുണ്യം ഇന്ന്-സാമൂഹികദിനം
1494472
Saturday, January 11, 2025 11:22 PM IST
ക്രിസ്തുവിന്റെ ജീവിതത്തിന്റെ ഏറ്റവും വലിയ നേർക്കാഴ്ചയായിരുന്നു പ്രാർഥനയും അതിനോടൊപ്പമുള്ള സാമൂഹിക പ്രതിബദ്ധതയും. തന്റെ മുന്നിലേക്ക് അടുത്ത മനുഷ്യരെ സ്നേഹിക്കുവാനും അവരുടെ ജീവിതാവശ്യങ്ങൾക്ക് താങ്ങും തുണയുമായി മാറുവാൻ സാധിച്ച ക്രിസ്തുവിന്റെ ജീവിതമാതൃക ഉൾക്കൊണ്ടുകൊണ്ട് വിശുദ്ധ സെബസ്ത്യാനോസ് കൂടെയുണ്ടായിരുന്ന മനുഷ്യർക്ക് അവരുടെ സാമൂഹിക ജീവിതത്തിന് കരുത്തും ബലവും നൽകുവാനായിട്ട് സാക്ഷ്യം നൽകിയിട്ടുണ്ട്. കൂടെയുള്ള മനുഷ്യരെ സ്നേഹിക്കുവാനും സാമൂഹ്യബോധത്തോടെ വളരുവാനുമായിട്ടും ഈ ദിനം ലക്ഷ്യം വയ്ക്കുന്നു.
രാവിലെ 5.30നു ദിവ്യബലി. ഏഴിനു ആഘോഷമായ ദിവ്യബലി, വചനപ്രഘോഷണം-ഫാ. ജോസ് തോമസ്. ഒമ്പതിന് ആഘോഷമായ ദിവ്യബലി, വചനപ്രഘോഷണം-ഫാ. പ്രശാന്ത്. 11ന് ആഘോഷമായ ദിവ്യബലി, വചനപ്രഘോഷണം-ഫാ. മാര്ട്ടിന് വലിയപറമ്പില്‍. വചനപ്രഘോഷണം-ഫാ. ജോസഫ് ഡോമിനിക് വട്ടത്തില്‍.
വൈകുന്നേരം മൂന്നിന് ആഘോഷമായ ദിവ്യബലി-ഫാ. ജോയി പറപ്പള്ളി. വചനപ്രഘോഷണം-ഫാ. ജിജോ സേവ്യര്‍ പുത്തന്‍തറ. അഞ്ചിനു ജപമാല, നൊവേന, ലിറ്റനി. ആറിന് ആഘോഷമായ ദിവ്യബലി-ഫാ. സാംസണ് ആഞ്ഞിലിപ്പറമ്പില്‍. വചനപ്രഘോഷണം-ഫാ. സെബാസ്റ്റ്യന്‍ ക്ലമന്റ് കുറ്റിവീട്ടില്‍. 7.30നു ധ്യാനപ്രസംഗം.