മാ​ന്നാ​ർ: പ​രു​മ​ല ദേ​വ​സ്വം ബോ​ർ​ഡ് പ​മ്പാ കോ​ള​ജി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ലു​ള്ള പ​മ്പാ ഫെ​സ്റ്റ് 16നും 17​നും ന​ട​ക്കും. 16ന് ​രാ​വി​ലെ 10ന് ​ചീ​ഫ് വി​പ്പ് ഡോ. ​എ​ൻ. ജ​യ​രാ​ജ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. കോ​ള​ജി​ലെ വി​വി​ധ വ​കു​പ്പു​ക​ളും ഇ​ത​ര സ്ഥാ​പ​ന​ങ്ങ​ളും ചേ​ർ​ന്നൊ​രു​ക്കു​ന്ന വി​ഭ​വ​ങ്ങ​ൾ മേ​ള​യി​ൽ അ​ണി​നി​ര​ക്കും.

ഐ​എ​സ്ആ​ർ​ഒ ഒ​രു​ക്കു​ന്ന നാ​ഷ​ണ​ൽ സ്പേ​സ് എ​ക്സി​ബി​ഷ​ൻ, ബ്രേ​ക്ക്ത്രൂ സ​യ​ൻ​സ് സൊ​സൈ​റ്റി ഒ​രു​ക്കു​ന്ന വാ​ന​നി​രീ​ക്ഷ​ണം, ഫി​സി​ക്സ് വി​ഭാ​ഗം സം​ഘ​ടി​പ്പി​ക്കു​ന്ന ഗ​ലീ​ലി​യോ സ​യ​ൻ​സ് സെ​ന്‍റ​ർ എ​ക്സി​ബി​ഷ​ൻ, ബി​ലീ​വേ​ഴ്സ് ച​ർ​ച്ച് മെ​ഡി​ക്ക​ൽ കോ​ള​ജിന്‍റെ മെ​ഡി​ഫെ​സ്റ്റ്, മാ​വേ​ലി​ക്ക​ര ഹോ​ർ​ട്ടി​കോ​ർ​പ്പ് ഒ​രു​ക്കു​ന്ന തേ​നീ​ച്ച​വ​ള​ർ​ത്ത​ൽ പ​രി​ശീ​ല​നം എ​ന്നി​വ അ​ര​ങ്ങി​ലേ​റും. ബോ​ഡി ഷോ ​മ​ത്സ​ര​മാ​യ മി​സ്റ്റ​ർ പ​മ്പാ കോം​പ​റ്റീ​ഷ​ൻ, വി​ർ​ച്വ​ൽ റി​യാ​ലി​റ്റി ഷോ, ​മി​ക്കി പെ​റ്റ്സ് അ​വ​ത​രി​പ്പി​ക്കു​ന്ന ഗ്ലോ​ബ​ൽ പെ​റ്റ് ഷോ ​എ​ന്നി​വ​യ്ക്കൊ​പ്പം ഇം​ഗ്ലീ​ഷ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് അ​വ​ത​രി​പ്പി​ക്കു​ന്ന ത്ര​സി​പ്പി​ക്കു​ന്ന ഗോ​സ്റ്റ് ഹൗ​സ് ഹൊ​റ​ർ ഷോ​യ്ക്കും കോ​ള​ജ് ഈ ​ദി​വ​സ​ങ്ങ​ളി​ൽ വേ​ദി​യാ​കും.

ഇ​വ​യ്ക്കു​പു​റ​മേ കെ​മി​സ്ട്രി, ബോ​ട്ട​ണി, സു​വോ​ള​ജി, മാ​ത്ത​മാ​റ്റി​ക്സ് വി​ഭാ​ഗ​ങ്ങ​ൾ ഒ​രു​ക്കു​ന്ന ശാ​സ്ത്ര, ഗ​ണി​ത പ്ര​ദ​ർ​ശ​ന​ങ്ങ​ളും കൊ​മേ​ഴ്സ്, ഇ​ക്ക​ണോ​മി​ക്സ് വി​ഭാ​ഗ​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കു​ന്ന എ​ക്സി​ബി​ഷ​നു​ക​ളും മേ​ള​യ്ക്ക് മാ​റ്റു​കൂ​ട്ടും. ഫ​യ​ർ ഫോ​ഴ്സ്, ക​രു​ണ ആ​ർ​ട്ട് ഗാ​ല​റി, വി​കാ​സ് സ്പെ​ഷ​ൽ സ്കൂ​ൾ എ​ന്നി​വ​രു​ടെ എ​ക്സി​ബി​ഷ​നു​ക​ൾ​ക്കൊ​പ്പം, ട്ര​ഷ​ർ ഹ​ണ്ട് ഉ​ൾ​പ്പെ​ടെ വി​വി​ധ ത​ത്സ​മ​യ മ​ത്സ​ര​ങ്ങ​ൾ, ശി​വ​ഭ​ദ്ര ക​ലാ​സ​മി​തി സം​ഘ​ടി​പ്പി​ക്കു​ന്ന കൈ​കൊ​ട്ടി​ക്ക​ളി ഉ​ൾ​പ്പെ​ടെ​യു​ള്ള ക​ലാ​പ​രി​പാ​ടി​ക​ൾ, ക​ബ​ഡി, ഫു​ട്ബോ​ൾ എ​ന്നി​വ​യു​ൾ​പ്പെ​ട്ട കാ​യി​ക​മേ​ള എ​ന്നി​വ​യും ഈ ​ദി​വ​സ​ങ്ങ​ളി​ൽ കോ​ള​ജ് കാ​മ്പ​സി​ൽ ന​ട​ത്ത​പ്പെ​ടും.

കോ​ള​ജ് എ​ൻ​എ​സ്എ​സ് യൂ​ണി​റ്റ് സം​ഘ​ടി​പ്പി​ക്കു​ന്ന തു​ടി നാ​ട​ൻ​പാ​ട്ടു മ​ത്സ​ര​ത്തോ​ടൊ​പ്പം ഇ​ത​ൾ ഫോ​ക്ക് ബാ​ൻ​ഡ്, കൊ​ച്ചി ബ​ദ് ലാ​വ് മ്യൂ​സി​ക്ക് ബാ​ൻ​ഡ് എ​ന്നി​വ​ർ ഒ​രു​ക്കു​ന്ന സം​ഗീ​ത​നി​ശ​യും അ​ര​ങ്ങി​ലേ​റും. പ്രി​ൻ​സി​പ്പ​ൽ എ​സ്. ശ്രീ​ക​ല, ജ​ന​റ​ൽ ക​ൺ​വീ​ന​ർ ഡോ. ​എ​ൻ. അ​ഭി​ലാ​ഷ്, പ്രോ​ഗ്രാം ക​ൺ​വീ​ന​ർ ഡോ. ​ര​തീ​ഷ് ക​ണ്ണം​പ​ട​വി​ൽ, എം​ജി യൂ​ണി​വേ​ഴ്സി​റ്റി സെ​ന​റ്റ് അം​ഗം ഡോ. ​എം.​എ​സ് ഉ​ണ്ണി, ഓ​ഫീ​സ് സൂ​പ്ര​ണ്ട് സ​ന്തോ​ഷ് കു​മാ​ർ, ടി.​പി. പ്ര​ബീ​ഷ് കു​മാ​ർ എ​ന്നി​വ​ർ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.